You are Here : Home / USA News

മലയാളി വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ചു കാർ തട്ടിയെടുത്തു; കണ്ടു ഭയന്ന ഭർത്താവ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 18, 2018 03:35 hrs UTC

ഫോർട്ട് വർത്ത്∙ മലയാളി വൃദ്ധയെ അക്രമിച്ചു മകന്റെ കാർ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രോഗിയായ ഭർത്താവും വൃദ്ധയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന കാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബർ പത്തിനു നടന്ന സംഭവം പ്രാദേശിക വാർത്താ ചാനലുകൾ ഇന്നാണു പുറത്തുവിട്ടത്. പാസ്റ്റർ ജോണും, ഭാര്യ സൂസിയും, മകനും താമസിച്ചിരുന്ന ഫോർട്ട് വർത്ത് വെസ്റ്റ് അഞ്ച് സ്ട്രീറ്റിലായിരുന്നു സംഭവം. ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനു എല്ലാ ദിവസവും രാവിലെ വരുന്ന നഴ്സിനെ പ്രതീക്ഷിച്ചു വാതിൽ പാതിതുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടിൽ പ്രവേശിച്ചത്.

അക്രമണം കണ്ടു ഭയന്ന സൂസിയുടെ ഭർത്താവ് പിറ്റേ ദിവസം മരണമടഞ്ഞതായിരുന്നു ദുഃഖകരമായ സംഭവം. വളരെ തിരക്കേറിയ സ്ട്രീറ്റിൽ നടന്ന സംഭവം സമീപവാസികളെ ഭീതിയിലാഴ്ത്തി. മകൻ സജി വീട്ടിൽ എത്തിയതിനുശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.