You are Here : Home / USA News

മാധ്യമ പ്രവര്‍ത്തകൻ റെജി ലൂക്കോസിന് ഫൊക്കാന സ്വികരണം നൽകി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, December 12, 2018 01:17 hrs UTC

ന്യൂജേഴ്‌സി: ഇടതു സഹയാത്രികനും മാധ്യമ പ്രവര്‍ത്തകനും , ചാനൽ ചർച്ചകളിലെ നിറസാനിധ്യവും, ഫൊക്കാനയുടെ സഹയാത്രികനുമായ റെജി ലൂക്കോസിന് ഫൊക്കാന സ്വികരണം നൽകി . എഡിസൺ ഹോട്ടലിൽ കൂടിയ യോഗത്തിൽ ഫൊക്കാന ന്യൂ ജേഴ്‌സി റീജണൽ വൈസ് പ്രസിഡന്റ് എൽദോ പോളിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലെ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ മുഖ്യപ്രഭാഷണം നടത്തി. ഫൊക്കാനയുടെ പല ചാരിറ്റി പ്രവർത്തങ്ങൾ കേരളത്തിൽ തുടങ്ങിയതായും, നവകേരളാ നിർമ്മാണത്തിന് ഫൊക്കാന കേരള ഗവെർണമിന്റിനു ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് വളരെ വേറിട്ട ശൈലിക്ക് ഉടമയായ റെജി ലൂക്കോസിനു എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. ഏതു വേദിയിലും ചര്‍ച്ചയിലും തന്റെ അഭിപ്രായം തുറന്നുപറയാന്‍ ചങ്കൂറ്റം കാണിക്കുന്ന അപൂര്‍വം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ആണ് റെജിലൂക്കോസ് എന്ന് ഫൊക്കാന പേട്രൺ പോള്‍ കറുകപ്പിള്ളില്‍ അഭിപ്രായപ്പെട്ടു .

 

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഹിലരി ക്ലിന്റൻ വിജയിക്കും എന്ന് എല്ലാചാനലുകളും ഒരേസ്വരത്തിൽ പറഞ്ഞപ്പോൾ ട്രംപിന്റെ വിജയം വസ്തുതകള്‍ നിരത്തി കേരളത്തിലെ ചാനലുകളില്‍ അവതരിപ്പിച്ചത് റെജി ലൂക്കോസ് മാത്രമായിരുന്നുവെന്ന് ഇന്‍ഡ്യാ പ്രസ്സ് ക്ലബ് പ്രസിഡന്റ് മധുകൊട്ടാരക്കര അഭിപ്രായപ്പെട്ടു. റെജി ലൂക്കോസ് തന്റെ മറുപടി പ്രസംഗത്തിൽ ഫൊക്കാനയുടെ പ്രവർത്തങ്ങളെ പ്രശംസിച്ചു. നമ്മുടെ കേരളത്തിൽ ഒരു മഹാദുരന്തം നേരിട്ടപ്പോൾ , ഫൊക്കാന നാട്ടിൽ ചെയ്ത പ്രവർത്തങ്ങൾക്കും , സഹായങ്ങൾക്കും റെജി ലൂക്കോസ് ഫൊക്കാനയെ അഭിനന്ദിച്ചു . ഫൊക്കാനയുടെ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ക്കും ഒന്നും മുടക്കം വരുത്താതെ നടന്ന്‌പോകുന്നു . ഫൊക്കാന കേരളത്തിലെ പ്രയാസം അനുഭവിരുന്നവരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ പങ്കാളിയാകുമ്പോള്‍ ഈ സംഘടനയ്ക്ക് കേരളത്തിലെ ജന ങ്ങളുടേയും, ഭരണകര്‍ത്താക്കളുടേയും ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .

 

കേരളത്തിന്റെ പുനരുദ്ധാരണത്തിനായി അമേരിക്കന്‍ മലയാളികളുടെ കൈത്താങ്ങ് കേരളവും സംസ്ഥാന സര്‍ക്കാരും നന്ദിയോടെ സ്മരിക്കുന്നു. തന്നെയുമല്ല ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മലയാള ടി.വി ചാനലുകളുടെയും സംവാദങ്ങളുടെയും വലിയ പ്രേക്ഷകരാണ് അമേരിക്കന്‍ മലയാളികളെന്നതും സന്തോഷം നല്‍കുന്ന കാര്യമാണ് .യു എസ്സ് മലയാളികളുടെ ജന്മനാടിനോടുള്ള സ്‌നേഹം തന്നെയാണ് ഇതിലൂടെ വെളിവാകുന്നതെന്നു റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു . ഫൊക്കാന എക്സി വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , ജോയിന്റ് സെക്രട്ടറി സുജ ജോസ്,വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർമാൻ ജോയി ചക്കപ്പൻ , ദേവസി പാലാട്ടി ,ലീലാ മാരേട്ട്, മുൻ ട്രഷർ ഷാജി വർഗീസ് , ഫ്രാൻസിസ് കരക്കാട്ട്, അലക്സ് തോമസ് ,മോഡിൻ സണ്ണി , രഞ്ജിത് പിള്ള , ഉമ്മൻ ചാക്കോ , ജോസ് ജോയി , Dr . റെജി ജേക്കബ്, തുടങ്ങി ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.