You are Here : Home / USA News

നിങ്ങള്‍ ജീവിതത്തില്‍ എത്ര ടണ്‍ ഭക്ഷണം അകത്താകും? ഇതൊന്നു വായിച്ചാല്‍ അറിയാം

Text Size  

Story Dated: Thursday, October 31, 2013 04:07 hrs UTC

ബ്രിട്ടണ്‍: ഭക്ഷണം നമുക്ക്‌ എന്നുമൊരു ദൗര്‍ബല്യമാണ്‌. ഭക്ഷണം ഇഷ്‌ടപ്പെടാത്തവരായി ലോകത്ത്‌ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ നമ്മുടെ ജീവിതകാലത്ത്‌ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌ എത്രയെന്നറിയാന്‍ ആഗ്രഹമുണ്ടോ? ഇതാ നിങ്ങളെ സഹായിക്കാന്‍ പുതിയ കണക്കുകളുമായി മൈക്കല്‍ സൈമണ്‍സ്‌.

ഒരു മനുഷ്യന്‍ തന്‍റെ ജീവിതകാലം അകത്താക്കുന്നത്‌ 35 ടണ്‍ ആഹാരമാണെന്ന്‌ സൈമണ്‍സിന്റെ പുതിയ പുസ്‌തകത്തില്‍ പറയുന്നു. ഇതു മാത്രമല്ല സൈമണ്‍സിന്റെ പുസ്‌തകം തരുന്ന പുതിയ അറിവ്‌. മനുഷ്യന്‍, മനുഷ്യശരീരം, ആഹാരം, ടെലിവിഷന്‍, സിനിമ തുടങ്ങി നിരവധി മേഖലകളില്‍ പുതിയ അറിവ്‌ പങ്കുവെക്കുന്നു ഈ പുസ്‌തകം. ഒരു ദിവസം 20 സിഗരറ്റുകള്‍ വലിക്കുന്ന ഒരാള്‍ക്ക്‌ പത്തു വര്‍്‌ഷം കൂടുമ്പോള്‍ എത്ര പല്ലുകള്‍ നഷ്‌ടപ്പെടും, ഒരു സാധാരണ പുരികത്തില്‍ എത്ര രോമങ്ങള്‍ ഉണ്ടാകും, ഒരു സാധാരണ മനുഷ്യന്‍ തന്റെ ജീവിതകാലം എത്ര കപ്പ്‌ കാപ്പി കുടിക്കും, ഒരാള്‍ തന്റെ ജീവിതകാലം എത്ര മുടി വളര്‍ത്തും, ഒരാള്‍ തന്റ ജീവിതകാലം എത്ര ദൂരം നടന്നു തീര്‍ക്കും ?തുടങ്ങി നാം അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ അറിയാത്തതുമായ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഇതിലൂടെ ഉത്തരം ലഭിക്കും. ലോകത്തിന്റെയും മനുഷ്യന്റെയും രസം നിറഞ്ഞതും എന്നാല്‍ നിഗൂഡവുമായ കാര്യങ്ങളെക്കുറിച്ച്‌ അറിവു തരുന്ന പുസ്‌തകമാണ്‌ സൈമണ്‍സിന്റേതെന്ന്‌‌ നിസ്സംശയം പറയാം. ?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.