You are Here : Home / USA News

ഫോമ സെൻട്രൽ റീജിയൺ (ചിക്കാഗോ) പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും

Text Size  

Story Dated: Tuesday, November 20, 2018 11:39 hrs UTC

ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ സെൻട്രൽ റീജിയണിലെ പ്രവർത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും നവംബർ 10 ശനിയാഴ്ച, മോർട്ടൺഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. ഫോമ റീജിയണൽ വൈസ് പ്രസിഡന്റ്‌ ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ, ഫോമ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിൽ വിശിഷ്ടാതിഥി ആയിരുന്നു. ഫോമ റീജിയനല്‍ പി.ആർ.ഒ. സിനു പാലക്കാത്തടം വിശിഷ്ടതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു. എലീന എറിക്കിന്റെ ഈശ്വര പ്രാർഥനയോട് കൂടി തുടങ്ങിയ സമ്മേളനത്തിൽ ഫോമ റീജിയണൽ കോ.ചെയർമാൻ ഡോ.സാൽബി പോൾ ചേന്നോത്ത്‌ സ്വാഗതം പ്രസംഗം നടത്തി, തുടർന്ന് വിശിഷ്ടാഥിതിയായ ഫിലിപ് ചാമത്തിൽ ഫോമ സെൻട്രൽറീജിയൺ പ്രവർത്തനങ്ങളും, ഫാമിലിനൈറ്റും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

 

ഈ വർണ്ണാഭമായപരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായസന്തോഷം പങ്കുവെച്ച ഫിലിപ്പ്ചാമത്തിൽ ഫോമയുടെ അടുത്ത രണ്ടുവർഷം നടത്താൻ പോകുന്ന സംരംഭങ്ങളിൽ ഷിക്കാഗോയിലെ എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ ഫോമ ദേശീയ അംഗം ജോൺ പാട്ടപ്പതി, ആഷ്‌ലിജോർജ്, ബെന്നിവാച്ചാച്ചിറ, ജോസികുരിശിങ്കൽ, നിഷഎറിക് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ചിക്കാഗോ മലയാളി അസോസിയേഷൻ അധ്യക്ഷൻ ജോൺസൺ കണ്ണുക്കാടൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോർജ്പണിക്കർ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, കേരള അസോസിയേഷൻ അധ്യക്ഷൻ ജോർജ്പാലമറ്റം, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ മുൻഅധ്യക്ഷൻ ജീൻ പുത്തൻപുരക്കൽ എന്നിവരും ആശംസകൾനേർന്നു. ഈ പരിപാടിയുടെ വന്‍പിച്ച വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച റീജിയണൽ ചെയർമാൻ പീറ്റർ കുളങ്ങരയെയും, ഫാമിലി നൈറ്റ് ചെയർമാൻ സ്റ്റാൻലി കളരിക്കാമുറിയെയും, കോ. ചെയർമാൻ സിനു പാലക്കാത്തടത്തിനുമടക്കം എല്ലാസ്പോൺസർമാർക്കും, രഞ്ജൻഎബ്രഹാം, ജിതേഷ്ചുങ്കത്തു, അച്ചൻകുഞ്ഞ്മാത്യു, ആന്റോകവലക്കൽ, റോയ്മുളക്കുന്നേൽ, ജോർജ്മാത്യു(ബാബു), ബിജുപി.തോമസ് എന്നിവർക്കും റീജിയണൽ സെക്രട്ടറി ബിജി സി മാണി തന്‍റെ നന്ദി പ്രകാശനത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. തുടർന്ന് ചിക്കാഗോയിലെ കലാകാരന്മാരുടെ അതിസുന്ദരവും, നയനാന്ദകരവുമായ നൃത്യനൃത്തങ്ങളും കൂടി ഒത്തുചേർന്നപ്പോൾ ഫാമിലി നൈറ്റ് അത്യന്തം വർണ്ണശഭളമായി. സംഘാടകരായ സ്റ്റാൻലി കളരിക്കാമുറി, സിനു പാലക്കാത്തടം എന്നിവരുടെ ആകർഷണീയമായ അവതരണശൈലിയും, കലാപരിപാടികളുടെ അവതാരികയായ നിഷ എറിക്കിന്‍റെ അവതരണചാരുതയും കൂടിയായപ്പോള്‍ ഫാമിലി നൈറ്റ് ഉജ്ജ്വലമായി. കൈരളി കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴംകൂടിയായപ്പോള്‍ സമ്മേളനം അതീവ സ്വാദിഷ്ടമായി.

(രവിശങ്കർ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.