You are Here : Home / USA News

ഡി. വി. എസ്. സി. വോളിബോള്‍ ടൂര്‍ണമെന്റ്:

Text Size  

Story Dated: Friday, November 09, 2018 09:52 hrs UTC

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് നടത്തിയ അഞ്ചാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഫില്ലി സീനിയേഴ്‌സ് വിജയകിരീടം നിലനിര്‍ത്തി. കേരള ടൈഗേഴ്‌സ് റണ്ണര്‍ അപ് ആയി. ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2018 നവംബര്‍ 3 ശനിയാഴ്ച്ച നടന്ന പ്രാഥമികറൗണ്ട് മല്‍സരങ്ങളില്‍ ഫില്ലി സീനിയേഴ്‌സ്, കേരള ടൈഗേഴ്‌സ്, ഡി വി എസ് സി സീനിയേഴ്‌സ്, ഡി വി എസ് സി ജൂനിയേഴ്‌സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു. അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ കേരള ടൈഗേഴ്്‌സിനെ പിന്തള്ളിയാണ് ഫില്ലി സീനിയേഴ്‌സ് വിജയിച്ചത്. സ്റ്റെഫാന്‍ വര്‍ഗീസ് ക്യാപ്റ്റനായ ഫില്ലി സീനിയേഴ്‌സ് ടീമില്‍ ബൈജു സാമുവേല്‍, ടിബു ജോസ്, വിമല്‍ റോയി, ജോജോ ജോര്‍ജ്, സാബു വര്‍ഗീസ്, സജി വര്‍ഗീസ് എന്നിവരാണ് കളിച്ചത്.

 

റണ്ണര്‍ അപ് ആയ കേരള ടൈഗേഴ്‌സിന്‌വേണ്ടി ദിലീപ്, ജെന്‍സണ്‍ സാമുവേല്‍, ജിജോ കുഞ്ഞുമോന്‍, ജോജി, ജിബി തോമസ്, അഭിലാഷ് രാജന്‍ എന്നിവര്‍ കളിക്കളത്തിലിറങ്ങി. റെജി എബ്രാഹം ആയിരുന്നു ക്യാപ്റ്റന്‍. സ്റ്റെഫാന്‍ വര്‍ഗീസ് എം. വി. പി ആയും, ജിബി തോമസ് ബെസ്റ്റ് ഒഫന്‍സ് പ്ലെയര്‍ ആയും, റെജി എബ്രാഹം ബെസ്റ്റ് ഡിഫന്‍സ് ആയും, സജി വര്‍ഗീസ് ബെസ്റ്റ് സെറ്റര്‍ ആയും, ജോയല്‍ മനോജ് ബെസ്റ്റ് ഡിസിപ്ലിന്‍ പ്ലേയര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്‌സ് ടീമിന് യമുനാ ട്രാവല്‍സ് സി. ഇ. ഓ റെജി എബ്രാഹം ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. റണ്ണര്‍ അപ് ആയ കേരള ടൈഗേഴ്‌സ് ടീമിന് ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രസിഡന്റും, ഫിലാഡല്‍ഫിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനുമായ എം. സി. സേവ്യര്‍ സമ്മാനിച്ചു. വ്യക്തിഗത ട്രോഫികള്‍ സതീഷ്ബാബു നായര്‍, ജോയി കടുകന്മാക്കല്‍, ഷെറീഫ് അലിയാര്‍, എബ്രാഹം മേട്ടില്‍, ഒളിമ്പ്യന്‍ തോമസ് എന്നിവര്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ടൂര്‍ണമെന്റ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടത്തിന് നാടകകൃത്തും, സാമൂഹിക പ്രവര്‍ത്തകനുമായ ജോയി കടുകന്മാക്കല്‍ സമ്മാനിച്ചു. എം. സി. സേവ്യര്‍, സതീഷ്ബാബു നായര്‍, ജോയി കടുകന്മാക്കല്‍, ഷെറീഫ് അലിയാര്‍, എബ്രാഹം മേട്ടില്‍, ഒളിമ്പ്യന്‍ തോമസ്, സ്റ്റീവ് മാത്യു, സോജന്‍ തോട്ടക്കര, ജസ്റ്റീന്‍ മാത്യു, ലയോണ്‍സ് തോമസ്, അലിന്‍ ചെറിയാന്‍, ജോയല്‍ മനോജ് എന്നിവരെ ഡി വി എസ് സി തദവസരത്തില്‍ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്‌പോര്‍ട്ട്‌സ് പ്രേമികളെയും വിവിധ സ്‌പോര്‍ട്ട്‌സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും, ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്ട്‌സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്. എം. സി. സേവ്യര്‍, സെബാസ്റ്റ്യന്‍ എബ്രാഹം, എബ്രാഹം മേട്ടില്‍, ബാബു വര്‍ക്കി, സതീഷ്ബാബു നായര്‍ എന്നിവര്‍ ടൂര്‍ണമെന്റു കോര്‍ഡിനേറ്റു ചെയ്തു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.