You are Here : Home / USA News

സൗത്ത് വെസ്റ്റ് റീജിയണ്‍ സണ്ടെസ്‌ക്കൂള്‍ മത്സരം; ഡാളസ് സെന്റ് പോള്‍സിന് ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 12, 2013 10:58 hrs UTC

കരോള്‍ട്ടണ്‍ (ടെക്‌സസ്): നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്‍ സണ്ടെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ സണ്ടെസ്‌ക്കൂള്‍ ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ചയാണ് മത്സരങ്ങള്‍ നടന്നത്. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍, ട്രിനിറ്റി, ഓസ്റ്റിന്‍, ഒക്കലഹോമ, ഡാളസ് മാര്‍ത്തോമാ ചര്‍ച്ച്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സെഹിയോന്‍, കരോള്‍ട്ടണ്‍, ഡാളസ് സെന്റ് പോള്‍സ് തുടങ്ങിയ ഇടവകകളിലെ സണ്ടെസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജൂനിയര്‍, ജൂനിയര്‍ഹൈ, സീനിയര്‍, സീനിയര്‍ ഹൈ എന്നീ വിഭാഗങ്ങളായി വേര്‍തിരിച്ചു സിംഗിങ്ങ്, എലക്യൂഷന്‍, ബൈബിള്‍ ക്വിസ്സ് എന്നി മത്സരങ്ങളില്‍ 43 പോയിന്റുകളോടെയാണ് ഡാളസ് സെന്റ് പോള്‍സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇരുപത്തിയേഴ് പോയിന്റ് നേടി സെഹിയോന്‍ മാര്‍ത്തോമാ, സണ്ടെസ്‌ക്കൂളും, 25 പോയിന്റോടെ ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ ചര്‍ച്ചും മൂന്നാംസ്ഥാനത്തെത്തി. ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സൗത്ത് വെസ്റ്റ് റീജിയന്‍ സണ്ടെസ്‌ക്കൂള്‍ പ്രസിഡന്റ് റവ. സജി തോമസ് അച്ചനില്‍ നിന്നും ഡാളസ് സെന്റ് പോള്‍സ് സണ്ടെ സ്‌ക്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ(കൊച്ചുമോന്‍) ഏറ്റുവാങ്ങി. റവ. ഒ.സി.കുര്യന്‍, റവ. സാം മാത്യൂ, യൂത്ത് ചാപ്‌ളയന്‍, റവ. ജോര്‍ജ് ജേക്കബ്, റവ. ജോസ് സി. ജോസഫ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.