You are Here : Home / USA News

സാഹിത്യവേദി സെപ്‌റ്റംബര്‍ ആറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 05, 2013 10:39 hrs UTC

ഷിക്കാഗോ: സെപ്‌റ്റംബര്‍ മാസ സാഹിത്യവേദി ആറാം തീയതി വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT. Prospect, IL) കൂടുന്നതാണ്‌. അതിരുകളില്ലാതെ രണ്ടു ഭാഷകളും (ഡച്ച്‌ ആന്‍ഡ്‌ ഫ്രെഞ്ച്‌) ജീവിതസമ്പ്രദായങ്ങളും പങ്കുവെച്ച്‌, ആചാരാനുഷ്‌ഠാനങ്ങളിലും ആഹാരവിഭവങ്ങളിലും തനതായ സമ്പ്രദായം നിലനിര്‍ത്തുന്ന ബെല്‍ജിയത്തില്‍, മൂന്നുമാസം പര്യടനം നടത്തിയാര്‍ജ്ജിച്ച അറിവില്‍ നിന്നും രൂപംകൊണ്ട `കക്കയുടെ നാട്ടില്‍ മൂന്നുമാസം' എന്ന പ്രബന്ധം ശ്രീമതി ലക്ഷ്‌മി നായര്‍ അവതരിപ്പിക്കുന്നു. ഡോ. റോയ്‌ പി. തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഓഗസ്റ്റ്‌ മാസ സാഹിത്യ വേദിയില്‍ `ജീവിത സായാഹ്‌നത്തിലെ തിരിഞ്ഞുനോട്ടം' എന്ന പ്രബന്ധം ശ്രീമതി തങ്കമണി തമ്പുരാട്ടി അവതരിപ്പിച്ചു. സ്‌ത്രീക്ക്‌ സ്വാതന്ത്ര്യമില്ലാതിരുന്ന കാലഘട്ടത്തിലെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രബന്ധം സദസ്യരെ അതിശയ -അത്ഭുത സ്‌തംബരാക്കി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക്‌ തങ്കമണി തമ്പുരാട്ടി മറുപടി പറഞ്ഞു. സംഗീതാചാര്യന്‍ ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. ഡോ. ജോസഫ്‌ ഇ. തോമസിന്റെ കൃതജ്ഞതയോടുകൂടി, എന്‍.യു. കുര്യാക്കോസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ഓഗസ്റ്റ്‌ മാസ സാഹിത്യവേദി പര്യവസാനിച്ചു. 176-മത്‌ സാഹിത്യവേദിയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലക്ഷ്‌മി നായര്‍ (847 634 9529), ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.