You are Here : Home / USA News

പൂതിയ അദ്ധ്യയന വര്‍ഷം സരസ്വതി പൂജയോടെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 28, 2013 10:13 hrs UTC

ഡിട്രോയിറ്റ്‌: മമദേവ ടീം തങ്ങളുടെ പ്രിയപ്പെട്ട ഭക്തര്‍ക്കുവേണ്ടി സരസ്വതി പൂജ ചെയ്യാനുള്ള അവസരമൊരുക്കുന്നു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കേരളത്തിലെ കോട്ടയം ജില്ലയിലുള്ള വളരെ പ്രശസ്‌തിയാര്‍ജ്ജിച്ച പനച്ചിക്കാട്‌ സരസ്വതി ക്ഷേത്രത്തിലാണ്‌ മമദേവ ഡോട്ട്‌കോം വഴി ഇപ്പോള്‍ ഭക്തര്‍ക്ക്‌ പൂജ ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നത്‌. പൊതുവെ നവരാത്രിയോടനുബന്ധിച്ചാണ്‌ മറ്റു ക്ഷേത്രങ്ങളില്‍ സരസ്വതി പൂജ പതിവായി ചെയ്യുന്നത്‌. എന്നാല്‍ പനച്ചിക്കാട്‌ സരസ്വതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക്‌ വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും സരസ്വതി പൂജ ചെയ്യാവുന്നതാണ്‌. പുത്തനുടുപ്പുകളും പുസ്‌തകങ്ങളുമായി ആദ്യമായി സ്‌കൂളില്‍ പോകുന്ന പിഞ്ചോമനകള്‍ക്കും, സ്‌കൂളില്‍ പോയി തുടങ്ങിയ മറ്റ്‌ കുട്ടികള്‍ക്കും ഈ സ്‌കൂള്‍വര്‍ഷം നല്ലതായി വരാന്‍ സരസ്വതി കടാക്ഷത്തിനായി മമദേവ ഡോട്ട്‌കോമിലൂടെ പനച്ചിക്കാട്‌ ക്ഷേത്രത്തില്‍ പൂജ ചെയ്യാവുന്നതാണ്‌. അമേരിക്കയിലും ഗള്‍ഫിലും സ്‌കൂള്‍ വര്‍ഷം തുടങ്ങുന്ന ഈ അവസരത്തില്‍ മമദേവ ഡോട്ട്‌കോം വഴി സരസ്വതി പൂജ ചെയ്യുന്നവര്‍ക്ക്‌ പൂജയുടെ പ്രസാദം മമദേവ ടീം ലോകത്ത്‌ എവിടെയും എത്തിച്ചുകൊടുക്കുന്നതാണ്‌. പൂജയുടെ പ്രസാദത്തിനൊപ്പം ഭക്തരുടെ പേരില്‍ സരസ്വതി ദേവിയുടെ കാല്‍ക്കല്‍ വെച്ച്‌ പൂജിച്ച `റോള്‍ എ പേന'യും ലഭിക്കുന്നതാണ്‌. കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ ലക്ഷ്‌മി മേനോന്റെ മേല്‍നോട്ടത്തില്‍ കാലുകള്‍ക്ക്‌ സ്വാധീനമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ പഴയ പേപ്പറുകളും മാഗസിനുകളും ഉപയോഗിച്ച്‌ പേനകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ജീവനമാര്‍ഗ്ഗമാണ്‌ `റോള്‍ എ പെന്‍' പ്രോജക്‌ട്‌. മമദേവ ഡോട്ട്‌കോമിലൂടെ പനച്ചിക്കാട്‌ സരസ്വതി ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്യുന്ന ഭക്തര്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കാളികളാകുന്നു.