You are Here : Home / USA News

ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്‌തംബര്‍ ഏഴിന്‌

Text Size  

Story Dated: Wednesday, August 28, 2013 12:58 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലഡല്‍ഫിയ: ജര്‍മ്മന്‍ ടൗണിന്‌ തിലകക്കുറിയായി നിലകൊള്ളുന്നമിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സെപ്‌റ്റംബര്‍ 7 ശനിയാഴ്‌ച്ചവേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.വൈകുന്നേരം അഞ്ചുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക്‌മരിയഭക്തരെ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. കാള്‍ പീബറുംസീറോമലബാര്‍ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. കിഴക്കിന്റെ ലൂര്‍ദ്‌ എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്‌ മെഡല്‍ ഷ്രൈനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളായ സെപ്‌റ്റംബര്‍ എട്ടിന്‌ കഴിഞ്ഞവര്‍ഷമാണ്‌ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ്‌ മിറാക്കുലസ്‌ മെഡല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്‌ഠിച്ചത്‌. കഴിഞ്ഞ വര്‍ഷത്തെ പ്രതിഷ്‌ഠാചടങ്ങില്‍ തമിഴരും, തെലുങ്കരും, മലയാളി ക്രിസ്‌ത്യാനികളും, ഹിന്ദുക്കളും എന്നുവേണ്ട നാനാജാതിമതസ്ഥരായ നൂറുകണക്കിന്‌ ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ഉള്ളവരും, ഇല്ലാത്തവരും സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, അഹംഭാവികളും, പശ്ചാത്തപിക്കുന്നവരും, അന്യായപലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത്‌ മാതൃസന്നിധിയിലാണ്‌. മിറാക്കുലസ്‌ മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന എന്നിവയാണ്‌ തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. സെ. തോമസ്‌ സീറോമലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്‌തവരും ഒന്നുചേര്‍ന്ന്‌ നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത്‌ ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്ക്‌ സുവര്‍ണാവസരം. ഭാരതീയക്രൈസ്‌തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക്‌ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം. സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ്‌ വാര്‍ഡു കൂട്ടായ്‌മയും, മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രവും സഹകരിച്ചാണ്‌ ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 714 800 3648, വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, ജോസഫ്‌ സി. ചെറിയാന്‍, ബിനു പോള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.