You are Here : Home / USA News

ഡി.എം.എയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 23, 2013 10:36 hrs UTC

ഡിട്രോയിറ്റ്‌: അമേരിക്കന്‍ മലയാളികള്‍ക്ക്‌ എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മറ്റൊരു ഓണക്കാലം കൂടി. മാവേലി മന്നനും ഓണസദ്യയും, ഓണക്കളികളും, തിരുവാതിരയും, ഓണപ്പൂക്കളവും, വള്ളംകളിയും എന്നും ഒരു സിനിമയിലെന്നപോലെ മനസില്‍ താലോലിക്കുന്ന മിഷിഗണിലെ മലയാളികള്‍ക്ക്‌, ആവേശപൂര്‍വ്വം ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കുവാന്‍ ഒന്നാം ഓണത്തിന്റെ തലേദിവസമായ സെപ്‌റ്റംബര്‍ പതിന്നാലിന്‌ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ വേദിയൊരുക്കുന്നു. Noui മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 14-ന്‌ വൈകുന്നേരം 4 മണിക്ക്‌ ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ 6 മണിക്ക്‌ ആരംഭിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ വിശിഷ്‌ടാതിഥിയായ പ്രമുഖ സംഗീത സംവിധായകനും, ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. അമ്പതില്‍പ്പരം കലാകാരന്മാരെ അണിനിരത്തി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മഹാബലിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള `ബലിപുരാണം' എന്ന നൃത്ത നാടക ശില്‍പം അവതരിപ്പിക്കും. കൂടാതെ ചെണ്ടമേളം, പുലിക്കളി, തിരുവാതിര, തുമ്പിതുള്ളല്‍ തുടങ്ങിയവയോടൊപ്പം തട്ടുപൊളിപ്പന്‍ നാടന്‍ പാട്ടുകളുമായി കാവലം ശ്രീകുമാറും അരങ്ങെത്തെത്തും. മലയാളികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത ഒരു ഓണമായിരിക്കും ഇതെന്നും ഈ മഹാ സംരംഭത്തിന്റെ വിജയത്തിനായി രാജേഷ്‌ കുട്ടിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായും, കൂടാതെ ഓരോ മലയാളികളേയും ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഓണാഘോഷപരിപാടികളിലേക്ക്‌ ക്ഷണിക്കുന്നതായും പ്രസിഡന്റ്‌ മാത്യു ചെരുവില്‍, സെക്രട്ടറി മനോജ്‌ ജെയ്‌ജി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജേഷ്‌ കുട്ടി (313 529 8852), മാത്യു ചെരുവില്‍ (586 939 3231), മനോജ്‌ ജെയ്‌ജി (248 495 3798). സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.