You are Here : Home / USA News

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബനവീകരണ സെമിനാറുകള്‍ ആരംഭിക്കുന്നു

Text Size  

Story Dated: Thursday, January 22, 2015 01:11 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗൊ: സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കുടുംബ നവീകരണസെമിനാറുകള്‍ക്ക് തുടക്കം കുറിക്കുന്നു. കുടുംബ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രധമ സെമിനാര്‍, ഫെബ്രുവരി ഒന്നാം തിയതി ദിവ്യബലിക്കുശേഷം ഷിക്കാഗൊ സെന്റ് തോമസ് രൂപതയുടെ കമ്മീഷന്‍ ചെയര്‍മാന്‍ റവറെന്റ് ഫാദര്‍ പോള്‍ ചാലിശ്ശേരി നയിക്കുന്നതാണ്. ഷിക്കാഗൊ സെന്റ് തോമസ് രൂപതയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി, ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍ വിവിധങ്ങളായ പദ്ധതികള്‍ക്കാണ് ഫാമിലി കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

അവയിലൊന്നാണ് മാസത്തിലൊരിക്കലുള്ള കുടുംബ നവീകരണസെമിനാറുകള്‍. കൂടാതെ, കുടുംബനവീകരണ ധ്യാനം, ഉല്ലാസ യാത്രകള്‍, കുടുംബദിനാചരണം, ദമ്പതി സംഗമം, ദമ്പതികളുടെ വിവാഹവാര്‍ഷികാചരണങ്ങള്‍ എന്നിവയും ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണെന്ന് ഇടവകയിലെ ഫാമിലി കമ്മീഷന്‍ ചെയര്‍മാനായ റ്റോണി പുല്ലാപ്പള്ളി അറിയിച്ചു. റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തെന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ജോര്‍ജ്ജ് പുല്ലോര്‍കുന്നേല്‍, മഞ്ജു ചകരിയാന്തടം, ജോയി മുതുകാട്ടില്‍ എന്നിവരാണ് ഫാമിലി കമ്മീഷന് നേത്രുത്വം നല്‍കുന്നത്. ഇടവക നവീകരണത്തിനായുള്ള ഈ പദ്ധതികളില്‍ എല്ലാവരും പങ്കെടുത്ത് ഇടവകയിലെ എല്ലാ കുടുംബ്ബങ്ങളും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.