You are Here : Home / USA News

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ മെന്‍സിന്റേയും വിമന്‍സ് മിനിസ്ട്രിയുടേയും സംയുക്തയോഗം

Text Size  

Story Dated: Tuesday, January 20, 2015 12:35 hrs UTC

ബിനോയി കിഴക്കനടി

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനെട്ടാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, മെന്‍സ് മിനിസ്ട്രിയുടേയും വിമന്‍സ് മിനിസ്ട്രിയുടേയും സംയുക്ത യോഗം, വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ ഇടവകയില്‍ ആദ്യമായി ചേര്‍ന്ന മെന്‍സ് മിനിസ്ട്രിയുടേയും വുമെണ്‍സ് മിനിസ്ട്രിയുടേയും സംയുക്ത യോഗം, നിരവധി പ്രധാന തീരുമാനങ്ങളെടുത്തു. ഇടവകയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മെന്‍സ് മിനിസ്ട്രിയും വുമെണ്‍സ് മിനിസ്ട്രിയും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും, ഇരുമിനിസ്ട്രികള്‍ക്കുമായി കമ്മൂണിക്കേഷനുവേണ്ടി ഒരു ഗ്രൂപ്പ്ചാറ്റ് തുടങ്ങണമെന്നും, യുവജനങ്ങളെ പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചു.

 

ഈസ്റ്റര്‍, മദേഴ്‌സ് ഡെ, ഫാദേഴ്‌സ് ഡെ, ഓണം, താങ്‌സ് ഗിവിങ്, ക്രിസ്മസ്, ഇടവകദിനം, എന്നിവ എങ്ങനെ ഭംങ്ങിയായി ആഹോഷിക്കാമെന്നും, അതിനുള്ള ചിലവുകള്‍ സമാഹരിഹരിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്തു. ഇടവകയിലെ ഫണ്ട്, ചെലവുകള്‍ക്ക് മാത്രമുള്ളതല്ലെന്നും, ഇടവകജനത്തിനു പ്രയോജനകരമാകുന്ന രീതിയില്‍ ഇടവകയിലെ എല്ലാ മിനിസ്ട്രികള്‍ക്കും കൂടിയാണെന്ന മുത്തോലത്തച്ചന്റെ പ്രസ്താവന ഏവരും ഹര്‍ഷാരവത്തോടെ എതിരേറ്റു. സ്‌റ്റേജ്‌പ്രൊഗ്രാമിന് സൌണ്ട്‌സിസ്‌റ്റെം മാനേജ്‌ചെയ്യുന്നതിനുവേണ്ടി ഏതാനും വോളണ്ടിയേര്‍സിനെ പരിശീലിപ്പിക്കാമെന്ന് സൗണ്ട് എഞ്ചിനീയറായ സൂരജ് കോലടി സമ്മതിച്ചു. പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.