You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65­ ­-മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും ­­

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 17, 2015 01:20 hrs UTC

ഡാലസ്: പ്രവാസി മനസുകളില്‍ കേരള തനിമ വരച്ചു കാട്ടിയ ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65­ മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ജനുവരി 24 നു നടത്തപ്പെടുന്ന സംയുക്ത ആഘോഷങ്ങളുടെ ഒരുക്കത്തിന് കരോള്‍ട്ടണിലുള്ള സാബു മലയാളി റെസ്‌റ്റൊറന്റില്‍ കൂടിയ പൊതുയോഗം പരിപാടിയുടെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തു തുടക്കം കുറിച്ചു. കരോള്‍ട്ടണിലുള്ള സെന്റ്­ ഇഗ്‌നേഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് പരിപാടികള്‍ നടക്കുക. സെക്രടറി ശ്രീ. അജയ കുമാറിന്റെ സ്വാഗത പ്രസംഗത്തോട് കൂടി വൈകിട്ട് 5­30 നു യോഗ നടപടികള്‍ ആരംഭിക്കും.

 

പ്രസിഡണ്ട്­ ശ്രീ.എബി തോമസ്­ അദ്ധ്യക്ഷത വഹിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഡാളസിലെ പ്രശസ്ത മനഃശാസ്­ത്രവിദഗ്­ദ്ധനും, അടുത്ത കാലത്ത് പട്ടത്വ ശുശ്രുഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ റവ.ഡോ.രഞ്ജന്‍ റോയ് മാത്യു വിശിഷ്ട അതിഥി ആയിരിക്കും. റിപബ്ലിക് സന്ദേശത്തോടൊപ്പം, പുതു വര്‍ഷത്തെ പൊതു പരിപാടികളുടെ തുടക്കം എന്ന നിലയില്‍ ഐശ്യര്യത്തിന്റെ പ്രതീകമായ നില വിളക്ക് കൊളുത്തി റവ.ഡോ. രഞ്ജന്‍ മാത്യു സമ്മേളനം ഉത്ഘാടനം ചെയ്യും. ജീവ കാരുണ്യ പ്രവര്ത്ത നത്തിന് വേണ്ടി സമാഹരിക്കുന്ന സൗഹൃദ ചാരിറ്റി ഫണ്ടിന്റെ ഉത്ഘാടനം പറുദീസയിലെ യാത്രക്കാരന്‍ എന്ന നോവലിലൂടെ പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ മലയാള ഭാഷ സ്‌നേഹി ശ്രീ.എബ്രഹാം തെക്കേമുറി നിര്‍വഹിക്കും.

 

 

കലാപരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്­ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട ഗായകരായ ശ്രീ. സുകു വര്‍ഗീസ്­, ശ്രീമതി.സുനിത ജോര്‍ജ് എന്നിവരാണ്. കേവലം ഏഴു പേരില്‍ തുടക്കമിട്ട ഈ സംഘടന നാനൂറിലധികം അംഗങ്ങളുള്ള ഡാളസിലെ പ്രധാന സംഘടനയായി മാറ്റപ്പെട്ടു. ഡാലസില്‍ വളര്ന്നു പന്തലിക്കുന്ന ഈ പ്രസ്ഥാനത്തിനു ജാതി മത ഭേദമെന്യേ പ്രവാസി സ്‌നേഹിതരുടെ അളവറ്റ സഹകരണം നല്കി വരുന്നു. ഡാളസിലെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന കല സംകാരിക പ്രവര്ത്തനത്തോടോപ്പം നാട്ടിലുള്ള ആശരണരണരുടെ ഇടയില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 180­ല്‍ പരം മാനസീക വൈകല്യമുള്ള അന്തേവാസികളെ പോറ്റുന്ന തലവടി പഞ്ചായത്തിലുള്ള ആനപ്രാമ്പാല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹഭവന്‍ ഡാലസ് സൗഹൃദ വേദിയുടെ ഒരു കാരുണ്യ പ്രവര്‍ത്തന മേഖലയാണ്.

 

 

കഴിഞ്ഞ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പ്രസ്തുത സ്ഥാപനത്തിലെ എല്ലാ അന്തേവാസികല്ക്കും വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കുകയും, വസ്ത്രങ്ങള്‍ വിതരണം ചെയുകയും ചെയ്തു. ജീവകാരുണ്യ പ്രവര്ത്തനത്തിനു പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കണമെന്ന പൊതു യോഗ തീരുമാനം മാനിച്ചാണ് സഹൃദയാ ചാരിറ്റി ഫണ്ട്­ രൂപീകരിക്കുന്നതെന്നു സെക്രടറി അജയകുമാര്‍ അറിയിച്ചു. പ്രവാസ കാലത്തിനു മുമ്പ് കേരളത്തില്‍ പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ജന പ്രധിനിധികളായി പ്രവര്‍ത്തിച്ചു സംഘടനാ പാരമ്പര്യമുള്ള ശ്രീ.എബി തോമസ്­, ശ്രീ. അജയകുമാര്‍ എന്നിവരാണ്­ ഈ സംഘടനയെ ധീരമായി നയിക്കുന്നത്.

 

നൃത്ത ലോകത്തെ വിസ്മയത്തിലാക്കിയ റിഥം ഓഫ് ഡാലസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പും, പ്രവാസി സമൂഹത്തിന്റെ ബാല കലാതിലകം നടാഷാ കൊക്കൊടിലും, നൃത്ത കല രംഗത്ത് ഉന്നത സ്ഥാനം ഉറപ്പു വരുത്തിയ സഹോദരിമാരായ സ്‌നേഹ, സംഗീത എന്നിവരം ഈ സംഘടനയിലെ എടുത്തു പറയാവുന്ന അംഗങ്ങളാണ്.മറ്റുള്ള സംഘടനയെ പോലെ വലിയ ബാങ്ക് ബാലന്‌സ് ഒന്നും ഇല്ലാത്ത ഈ സംഘടനയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസിലെ മലയാളി സ്‌നേഹിതരുടെ നിര്‌ലോവഭാകരമായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. . നേതൃത്വത്തിന് വേണ്ടി കടിപിടി കൂട്ടി തമ്മിലടിച്ചു പിളര്‍ന്നു കൊണ്ടിരിക്കുന്ന പ്രവാസി സംഘടനകള്‍ക്ക് ഡാലസ് സൗഹൃദ വേദിയിലെ പ്രവര്ത്തരകരുടെ ഐക്യതയും, ഉദാത്തമായ പ്രവര്‍ത്തന ശൈലിയും ഇന്ന് ഡാളസിലെ ഒരു സംസാര വിഷയമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.