You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, January 16, 2015 12:35 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് (ഐഎഎംസിസി ) കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21ന് കൊച്ചിയിലും 28ന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങള്‍ നടത്തുന്നത്. ഐഎഎംസിസി പ്രസിഡന്റ് മാധവന്‍ ബി നായരുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് പ്രതിനിധികള്‍, അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ വ്യവസായികള്‍, സംരംഭകര്‍, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌­സ്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌­സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ് എന്നിവയുടെ പ്രതിനിധികള്‍, സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 21ന് കൊച്ചിയില്‍ നടത്തുന്ന ബിസിനസ്സ് കോണ്‍ഫറണ്‍സ്­ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ബില്‍ഡിങ്ങില്‍ വൈകുന്നേരം 5.30ന് ആരംഭിക്കും. തിരുവനന്തപുരത്ത് ടി എം എ ഹാളില്‍ ജനുവരി 28 വൈകുന്നേരം 5.30ന് സമ്മേളനമാരംഭിക്കും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത "മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിനോടനുബന്ധിച്ച് അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന് കേരളത്തിലുള്ള പുതിയ ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന് മനസ്സിലാക്കുകയും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആശയങ്ങള്‍ കൈമാറുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ഉദ്ധേശം. സമ്മേളനങ്ങള്‍ വിജയകരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐ എ എം സി സി പ്രസിഡന്റ് മാധവന്‍ ബി നായര്‍, വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക്, ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിലെ വ്യവസായ രംഗത്ത് ഒരു പുതിയ കാല്‍വെയ്പ്പായിരിക്കും ഈ ബിസിനസ്സ് സമ്മേളനങ്ങളെന്ന് അവര്‍ കൂട്ടിചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.