You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍­ട്രല്‍ ഫ്‌ളോറിഡയുടെ ­പുതുവത്സരാഘോഷവും, കുരുത്തോല പ്രകാശനവും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, January 15, 2015 12:23 hrs UTC

താമ്പ (ഫ്‌ളോറിഡ): തിരുപ്പിറവിയുടെയും പുതുവര്‍ഷത്തിന്റെയും ഊഷ്മളതയില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍­ട്രല്‍ ഫ്‌ളോറിഡ (MACF) താമ്പയില്‍ പ്രൗഢഗംഭീരമായ സദസ്സില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ക്രിസ്തുമസ്­- പുതുവത്സരം ആഘോഷിച്ചു. ഡിസംബര്‍ 27­ന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷച്ചടങ്ങുകള്‍ അരങ്ങേറിയത്. മുഖ്യാതിഥി ഒബാമ ഭരണകൂടത്തിലെ ഗതാഗത, ഐ.റ്റി., റിയല്‍ എസ്‌റ്റേറ്റ് വകുപ്പുകളുടെ ഡപ്യൂട്ടി പദവിയിലുള്ള മലയാളിയായ റവ. ഫാദര്‍. അലക്‌സാണ്ടര്‍ കുര്യന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തദവസരത്തില്‍ എം.എ.സി.എഫി.ന്റെ സ്മരണിക "കുരുത്തോല 2014' ന്റെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍­വ്വഹിച്ചു. പ്രസിഡന്റ് ജോസ് ഉപ്പൂട്ടിലിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 5:30­ന് പൊതുയോഗത്തോടെ ആരംഭിച്ച ക്രിസ്തുമസ്­പുതുവത്സരാഘോഷത്തില്‍ സെക്രട്ടറി ബാബു തോമസ് സ്വാഗതം ആശംസിക്കുകയും, സാന്റയുടെ വരവേല്‍­പോടെ കലാപരിപാടികള്‍ക്ക് തുടക്കമാകുകയും, തുടര്‍ന്ന് എം.എ.സി.എഫ്. നടത്തിയ കായിക മത്സരവിജയികള്‍ക്ക് ട്രോഫി വിതരണവും നടന്നു. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു മലയാളി അസോസിയഷനു നേരിട്ട് കത്തിലൂടെ ആശംസകള്‍ അയച്ചത് എം.എ.സി.എഫ്.ന് ലഭിച്ച അംഗീകാരവുമായി. ബോര്‍ഡ് അംഗങ്ങളായ ജയരാജ് നായരും, സജന നിഷാദും അവതാരകരായിരുന്നു. വൈസ് പ്രസിഡന്റ് ജയിംസ് ചെരുവില്‍, ജോ. ട്രഷറര്‍ കുര്യന്‍ കോശി, മറ്റു ബോര്‍ഡ് അംഗങ്ങളായ സജി കടിയംപള്ളില്‍, ടോമി മ്യാല്‍ക്കരപ്പുറത്ത്, സിബില്‍ ഫെലിക്‌സ്, സന്തോഷ് ഹാപ്പിനുക്, 2015­ലെ പ്രസിഡന്റ് ഷീല കുട്ടി, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, സജി കരിമ്പന്നൂര്‍, സല്‍മോന്‍ മാത്യു, സോണി കുളങ്ങര തുടങ്ങിയവര്‍ ആദ്യാവസാനം നേതൃത്വം നല്‍കിയ ഈ ആഘോഷ പരിപാടികള്‍ക്ക് ട്രഷറര്‍ പ്രസന്നകുമാര്‍ മരുതൂപറമ്പികല്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.