ന്യൂയോര്‍ക്ക് : നേരോടെ, നിരന്തരം, നിര്‍ഭയം മലയാളികളുടെ മുന്പില് ലോകവാര്‍ത്തകള്‍ തത്സമയം എത്തിക്കുന്ന, ലോകമലയാളികളുടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്, ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ( ഈ എസ് ടി/ ന്യൂയോര്‍ക്ക് സമയം) അമേരിക്കയിലെ വൈവിധ്യമാര്‍ന്ന വിശേഷങ്ങളുമായെത്തുകയാണു, അമേരിക്കന്‍ കാഴ്ചകളിലൂടെ.മിസ്സ് ഇന്ത്യ യൂ എസ് എ 2014 ലെ പ്രസക്ത ഭാഗങ്ങളും, സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമാണൂ ഈ ആഴ്ച സംപ്രേഷണം ചെയ്യുന്നത്.ന്യൂജേഴ്സിയിലും പരിസര പ്രദേശത്തുമായി കഴിഞ്ഞ 25 വര്‍ഷമായി മലയാളി വിശ്വാസികള്‍ കൂടിവരുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിന്റെ ഭക്തിസാന്ദ്രമായ സില്‍വര്‍ ജൂബിലി ആഘോഷങ്ങളാണ് പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പള്ളി വികാരിയയിരിക്കുന്ന ഫാ: സണ്ണി ജോസഫ് ആണ്.</div>
അമേരിക്കയിലെ ഇന്ത്യന്‍ യുവതികളുടെ സൗന്ദര്യ മത്സരമായ, മിസ്സ് ഇന്ത്യ യൂ എസ് എ 2014 ലും അമേരിക്കന്‍ കാഴ്ചകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട് ഈയാഴ്ച. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ സുന്ദരികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ കിരീടമണിഞ്ഞത്, വിജയവാഡയില്‍ നിന്നും, അറ്റ്ലാന്റ ജോര്‍ജിയയിലേക്കു കുടിയേറിയ പ്രണതി രംഗരാജുവാണു. സിയാറ്റിലില്‍ നിന്നും മലയാളിയായ ആഞ്ജെല ഗോറാഫിയും മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരത്തില്‍ ഏറ്റവും പോപ്പുലറായ വ്യക്തിക്ക് നല്കുന്ന, മിസ്സ് പോപ്പുലരിറ്റി സ്ഥാനം ആഞ്ജെല കരസ്ഥമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:രാജു പള്ളത്ത് 732 429 9529
Comments