You are Here : Home / USA News

എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റും, ക്രിസ്തുമസ്- പതുവത്സരാഘോഷവും ജനുവരി 17-ന്

Text Size  

Story Dated: Saturday, January 10, 2015 07:48 hrs UTC

   

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ഹൈസ്കൂള്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും, ക്രിസ്തുമസ് - പുതുവത്സരാഘോഷവും ജനുവരി 17-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (Country Inn adn Suits, 2200, S. Elmhurst Road, Mt. Prospect, IL 60056) വെച്ച് നടക്കും.

സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് ഷിക്കാഗോയിലെ അറിയപ്പെടുന്ന ബഹുമുഖ പ്രതിഭയും ഫാമിലി മെഡിക്കല്‍ പ്രാക്ടീഷണറുമായ ഡോ. റോയി പി. തോമസ് ആണ്.

സമ്മേളനമധ്യേ എസ്.ബി അലുംമ്‌നി ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്കൂള്‍ എക്‌സലന്‍സ് അവാര്‍ഡിന്റെ ഈവര്‍ഷത്തെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനം നല്‍കുന്നതുമാണ്.

ഹൈസ്കൂള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്‍കുന്ന ഈ അവാര്‍ഡ് ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിളെ ജി.പി.എ, എ.സി.റ്റി സ്‌കോറുകള്‍, പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍, അപേക്ഷാര്‍ത്ഥിയുടേയോ,മാതാപിതാക്കളുടേയോ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നവര്‍ക്കുവേണ്ടി മാത്രമായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. സംഘടനയിലെ മൂന്നംഗ സമിതിയാണ് ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത്.

വിജയികള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സംഘടനയുടെ രക്ഷാധികാരിയായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ ജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തപത്രവുമടങ്ങിയ അവാര്‍ഡും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ മാടപ്പാട്ട് (630 453 0491), ഷാജി കൈലാത്ത്, ഷീബാ ഫ്രാന്‍സീസ് (847 924 1632), റെറ്റി കൊല്ലാപുരം (847 708 3061). പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.