You are Here : Home / USA News

ഡാലസ് ഹിന്ദു സൊസൈറ്റിക്ക് നവ നേതൃത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 09, 2015 12:50 hrs UTC


ഡാലസ് . ഡാലസിലെ കേരള ഹിന്ദു സൊസൈറ്റി 2015 -2016 ലേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദു സൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെഎച്ച്എസ് സ്പിരിച്വല്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് വരുന്ന രണ്ടു വര്‍ഷത്തേക്കുളള ഭാരാവഹികളെ തിരഞ്ഞെടുത്തത്.

ഹിന്ദു സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കര്‍മ്മം ഈ വര്‍ഷം മെയ് മാസം നടക്കാനിരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചുമതലയേറ്റ അംഗങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് നിറവേറ്റാനുളളതെന്ന്  പ്രസിനഡന്റ് ഗോപാല പിളള അഭിപ്രായപ്പെട്ടു.

ശ്രീഗോപാല പിളള (പ്രസി-ഡന്റ്) രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), രാജേഷ് കൈമള്‍ (സെക്രട്ടറി), സോമന്‍ നായര്‍(ട്രഷറര്‍) ഉല്ലാസ് നെല്ലിപുനത്ത് (ജോ. സെക്രട്ടറി), ഉണ്ണി നായര്‍ (ജോ. ട്രഷറര്‍), രമണി കുമാര്‍, ഇന്ദിര പത്മനാഭന്‍, വിനോദ് നായര്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായും  വാര്‍ഷിക യോഗം തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.