You are Here : Home / USA News

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 09, 2015 12:45 hrs UTC


ന്യൂയോര്‍ക്ക്. ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 2015 പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡില്ല അര്‍ഹനായി. പ്രഖ്യാപിച്ച 15 എന്‍ആര്‍ഐക്കാരില്‍ അമേരിക്കയില്‍ നിന്നുളള ഡോ. നന്ദിനി തണ്ടന്‍ ഡോ. കംലേഷ് ലുല്ല എന്നിവരും ഉള്‍പ്പെടും.

ഡോ. കംലേഷ് ലുല്ല ഹൂസ്റ്റന്‍, നാസ ജോണ്‍സന്‍ സ്പെയ്സ് സെന്റര്‍ ചീഫ് സയന്റിസ്റ്റാണ്. ഡോ. നന്ദിനി തണ്ടന്‍ സിലിക്കന്‍ വാലി ആസ്ഥാനമായുളള ഇന്‍വെസ്റ്റര്‍ ഇന്‍ ലൈഫ് സയന്‍സസ് ആന്‍റ് ഹെല്‍ത്ത കെയറിലെ വെറ്ററന്‍ ആണ്. ഇന്ത്യന്‍ പ്രസിഡന്റാണ് വിജയികളെ പ്രഖ്യാപിച്ചത്.

2014 ഫെബ്രുവരിയിലാണ് മൈക്രോ സോഫ്റ്റ് സിഇഒ ആയി ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ സത്യ നഡില്ല ചുമതലയേറ്റത്. നാളെ ഗാന്ധി നഗറില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.