You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാളിനു കൊടിയേറി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 07, 2015 01:15 hrs UTC


ഹൂസ്റ്റണ്‍ . വി. സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാളിനു കൊടിയേറി. ജനുവരി 4 ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനുശേഷം റവ. ഫാ.  എം. ടി. ഫിലിപ്പ് കൊടി ഉയര്‍ത്തി ഈ വര്‍ഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചു. തദവസരത്തില്‍ റവ. ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഇടവകയുടെ വല്യച്ചന്‍ റവ. ഫാ. ഡോ. സി. ഒ. വര്‍ഗീസ്, ഇടവക വികാരി റവ. ഫാ. ജേക്ക് കുര്യന്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് റവ. ഫാ. ജോണ്‍ ഗീവര്‍ഗീസിന്‍െറ നേതൃത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.  ഇടവക  ട്രസ്റ്റി ഫിലിപ്പ്  പിലീപ്പോസ്, കമ്മിറ്റി അംഗങ്ങളായ പോള്‍ മത്തായി, കെ. സി. മാത്യു, സരിതാ ജോണ്‍, സുനില്‍ വര്‍ഗീസ് എന്നിവര്‍ കൊടിയേറ്റു കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജനുവരി 8നു വ്യാഴാഴ്ച രാവിലെ 7.30 ന് ദനഹാ പെരുന്നാള്‍ റവ. ഫാ. ജേക്ക് കുര്യന്‍െറ നേതൃത്വത്തില്‍ കൊണ്ടാടുന്നതാണ്.

ജനുവരി 10നു ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് റവ. ഫാ. ജോയല്‍ മാത്യു അനുഗ്രഹ പ്രഭാഷണവും നടത്തുന്നതായിരിക്കും. തുടര്‍ന്ന് ജോണ്‍ ഫിലിപ്പ്, ലതാ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍  നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ പുഴുങ്ങി സ്നേഹ വിരുന്ന് ഒരുക്കുന്നതായിരിക്കും.

ജനുവരി 11നു രാവിലെ 8 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വി. കു ര്‍ബാനയും റവ. ഫാ. ജോയല്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാകുന്നു. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.  ശേഷമുളള നേര്‍ച്ച വിളമ്പിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഫുഡ് കോര്‍ഡിനേറ്റര്‍ കെ. വി. വര്‍ഗീസ് അറിയിച്ചു.

പെരുന്നാളിനോടൊപ്പം ഇടവക സണ്‍ഡേ സ്കൂള്‍, എംജിഒ സിഎസ്എം എന്നിവര്‍ സംയുക്തമായി നടത്തുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാള്‍ വിജയത്തിനായി അന്നമ്മ സാമുവേല്‍, ജോസുകുട്ടി, ഷീനാ ചെറിയാന്‍, രാജു ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട 2014, 15 - ലെ സംയുക്ത ഇടവക മാനേജിംഗ് കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വിശ്വാസികള്‍ ഏവരും പ്രാര്‍ഥനാപൂര്‍വ്വം  സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക സെക്രട്ടറി ഷാജി പുളിമൂട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.