You are Here : Home / USA News

പണ്ഡിറ്റ് ചിത്രേഷ് ദാസ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 05, 2015 03:12 hrs UTC

കാലിഫോര്‍ണിയ- സുപ്രസിദ്ധ കഥക്കഅ ഡാന്‍സറും, അധ്യാപകനുമായ പണ്ഡിറ്റ് ചിത്രേഷ ദാസ് (70) പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്ന് ജനുവരി 4 ഞായറാഴ്ച കാലിഫോര്‍ണിയയിലെ സാന്റഫേലില്‍ അന്തരിച്ചു. കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യന്‍ കലാരൂപമായ കഥക്ക് ഡാന്‍സിന് ദാസ് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ചന്തം സ്‌കൂള്‍ ഓഫ് കഥക്ക കമ്പനി വക്താവു അറിയിച്ചു. കാലിഫോര്‍ണിയാ ബെ ഏരിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ കഥക്ക് ഡാന്‍സ് പരിശീലിപ്പിക്കുന്നതിന് ദാസ് വഹിച്ച പങ്ക് നിസ്തുലമാണ്. പണ്ഡിറ്റ് റാം നാരായണ ഗുപ്തയായിരുന്നു ദാസിന്റെ ഗുരുനാഥന്‍. ലക്ക്‌നോയിലും ജെയ്പൂരിലുമാണ് ദാസ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. നാഷണല്‍ എന്‍ഡോവ്‌മെന്റ് ആര്‍ട്ട്‌സ്, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയില്‍ നിന്നും നിരവധി അവാര്‍ഡുകള്‍ ദാസിന് ലഭിച്ചിട്ടുണ്ട്. ഭാര്യ സെലിന്‍, ശിവരഞ്ജിനി, സ്വാധ്വി എന്നീ രണ്ടു മക്കള്‍ ഉള്‍പ്പെടുന്നതാണ് ദാസിന്റെ കുടുംബം. ജനനവും മരണവും ഒരു യാഥാര്‍ത്ഥ്യമാണെന്നും, ഏകനായി നാം വന്നു എന്നും ഏകനായി പോകുന്നുവെന്നും ഇതിനിടയില്‍ നമുക്ക് നല്‍കുവാന്‍ സാധാക്കുന്നതു സ്‌നേഹം മാത്രമാണെന്നുമുള്ള സന്ദേശം തന്റെ കഥക് ഡാന്‍സിലൂടെ പ്രചരിപ്പിക്കുവാന്‍ ദാസ് ശ്രമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.