You are Here : Home / USA News

ബിസ്സിനസിലേര്‍പ്പെടുന്ന ഇന്ത്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണം

Text Size  

Story Dated: Monday, January 05, 2015 01:07 hrs UTC


ന്യൂയോര്‍ക്ക്. അമേരിക്കയില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ വംശജര്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിലുള്‍പ്പെടെ അതീവ ശ്രദ്ധ ചെലുത്തണം. ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍എസ്എസ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി. കെ. പിളളക്ക് വെടിയേറ്റ സംഭവം തികച്ചും അപലപനീയവും ദുഃഖകരവുമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ, അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ എന്ന്  ഇനിയും വിശദമായി അറിയേണ്ടതുണ്ട്. പ്രാഥമിക വാര്‍ത്തകര്‍ ഇത് ഒരു കവര്‍ച്ചാ ശ്രമമാണെന്നാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പാര്‍ട്ട്മെന്റുകള്‍  വാടകയ്ക്ക് കൊടുക്കുക, റീ മോഡലിംഗ് കണ്‍സ്ട്രക്ഷന്‍, ചെറുകിട ഗ്യാസ് സ്റ്റേഷന്‍- ഗ്രോസറി വ്യാപാരികള്‍ എന്നിവര്‍ക്കൊക്കെ എന്നും പേടി സ്വപ്നമാണ് ഇത്തരം ആക്രമങ്ങള്‍. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും പുറമെ മയക്കുമരുന്നുകളുടെ സ്വാധീനവും ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരക ഘടകങ്ങളാണ്.  കഠിനപ്രയന്തത്തിലൂടെയും വളരെ കഷ്ടപ്പെട്ടു കുറഞ്ഞ സമയം കൊണ്ട് സാമ്പത്തിക വിജയം നേടുന്ന  കുടിയേറ്റ ഇന്ത്യാക്കാരോട് സാമ്പത്തിക അസഹിഷ്ണതയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ പലപ്പോഴും നിയമപാലകരില്‍ നിന്നും ഫലപ്രാപ്തി ഉണ്ടാകാറില്ല. അതിനു കാരണം പല നഗരങ്ങളിലും വേണ്ടത്ര പൊലീസുകാരെ നിയോഗിക്കുവാന്‍ സാമ്പത്തിക പരിമിതികളാണ്. മറ്റൊരു കാരണം ഓരോ നഗരത്തിലേയും വിവിധ ചേരികളില്‍ പത്തിലേറെ മയക്കു മരുന്നുവില്പനക്കാരും അവരുടെ പോഷക അക്രമ സംഘങ്ങളുമാണ്. ഫിലാഡല്‍ഫിയായില്‍ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കിഴക്കു ഭാഗത്ത് ഇത്തരം ഒന്‍പത് അക്രമ കൂട്ടങ്ങളുണ്ടെന്നാണ് പൊലീസിന്‍െറ കണക്ക്. ഇതിലെ  ഓരോ ഗാംങിനും പ്രത്യേകത അതിന്‍െറതായ പ്രവര്‍ത്തനരീതികളുമുണ്ട്. ഇതുകൊണ്ടു തന്നെ വിവിധ നഗരങ്ങളില്‍ പൊലീസ് ചീഫിന്‍െറ നേതൃത്വത്തില്‍ അക്രമങ്ങള്‍ കുറയ്ക്കുവാന്‍ ഉതകുന്ന ജനകീയ ബോധവത്ക്കരണ ക്ലാസുകള്‍ നടത്താറുണ്ട്.

തോക്കുമായി നടക്കുന്ന ഒരു മലയാളി ഗ്യാസ് സ്റ്റേഷന്‍ ഉടമ ബാങ്കിലേക്ക് നടക്കുമ്പോള്‍ മൂന്നാള്‍ സംഘം വെടിവെച്ചത് ഇടതു കയ്യിലായതുകൊണ്ട് രക്ഷപ്പെട്ടു. കണ്‍സ്ട്രക്ഷന്‍ രംഗത്തുളള മറ്റൊരു മലയാളി, തൊഴിലാളികള്‍ക്ക് ഒന്നര ഇരട്ടി കൂലി കൊടുത്തിട്ടുകൂടി ഒരു ദിവസം പിരിച്ചു വിട്ടപ്പോള്‍ 4000 രൂപ തരുവാന്‍ ഭീഷണിപ്പെടുത്തുകയും കഴുത്തില്‍ കൈക്കൊണ്ടമര്‍ത്തി ദേഹപീഡനം ചെയ്യുകയുമുണ്ടായി. ഇതെല്ലാം  പരാതി പ്പെട്ടിട്ടുപോലും ഫലം കണ്ടെത്തുവാന്‍ സാധിക്കാത്ത ചില ഉദാഹരണങ്ങള്‍ മാത്രം.

പരിഹാരമായി പലരും നിര്‍ദ്ദേശിക്കുന്നത് ഒരു  കോമണ്‍ സെന്‍സ് സമീപനമാണ്. അവയില്‍ ചിലത്  ഇവിടെ നിര്‍ദ്ദേശിക്കട്ടെ.

1. ബിസിനസിലേര്‍പ്പെടുന്നവര്‍ എന്നും പരിസരത്തു നടക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മ ദൃക്കുകളായിരിക്കണം. ഇവരറിയാതെ തന്നെ ഇവരെ നിരീക്ഷിക്കുവാനുളള ക്യാമറപോലുളള സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം.

2. പരിസരത്തുളള ചേമ്പര്‍ ഓഫ് കോമേഴ്സിലും ബിസിനസ് അസോസിയേഷനുകളില്‍ അംഗത്വമെടുക്കുകയും അത്തരം നെറ്റ് വര്‍ക്കുകളില്‍ സജീവമായി പങ്കെടുക്കുകയും വേണം.

3. കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുക്കുന്നവര്‍ വാടകക്ക് കൊടുക്കുന്നതിനു മുമ്പ് അവരുടെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളും ക്രെഡിറ്റ് ഹിസ്റ്ററിയും അറിയേണ്ടതുണ്ട്. അല്പം കാലതാമസമെടുത്താലും നല്ല വാടകക്കാര്‍ സമയത്തു വാടക തരികയും കെട്ടിടം നന്നായി സൂക്ഷിക്കുകയും ചെയ്യും.

4. അതാതു പ്രദേശങ്ങളില്‍ പൊലീസ് ഉപദേശക സമിതികളുണ്ട്. അവയില്‍ സമയത്ത് സന്നിഹിതരാകുവാനും ആ നെറ്റ് വര്‍ക്കില്‍ ഭാഗഭാക്കാകുവാനും ശ്രമിക്കണം.

5. മോശപ്പെട്ട ഉപഭോക്തക്കളുമായോ വാടകക്കാരുമായുമൊക്കെ ഉരസുന്നതൊഴിവാക്കാന്‍ ഇവരോടും ഇടപഴകുവാന്‍ കഴിവുളള ജോലിക്കാരെ മദ്ധ്യവര്‍ത്തികളായി ഉപയോഗിക്കുന്നത് സഹായകമാകും.

6. സാമ്പത്തിക കരാറുകള്‍, ഇടപാടുകള്‍ നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവേള്‍ഡ് ലൈസന്‍സ്,  ഇന്‍ഷുറന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് തുടങ്ങിയവയുടെ ഫോട്ടോ കോപ്പികള്‍ സൂ”ക്ഷിക്കുന്നതും ആവശ്യമാണ്.  ഒരു തര്‍ക്കമുണ്ടായാല്‍ ഇവ എത്രമാത്രം ഉപകരിക്കുമെന്ന് സംശയമില്ല.

7. മുഖ്യധാരയിലുളള നെറ്റ് വര്‍ക്കുകളില്‍ ഭാഗമാവുകയും അവരുടെ അറിവും പ്രവര്‍ത്തന രീതികളും മനസ്സിലാക്കുന്നത് അവശ്യമാണ്.

ഇത്തരം കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ഉതകുന്ന ശക്തമായ പ്രതിരോധ ശൈലികള്‍ വാര്‍ത്തെടുക്കണം.

അടുത്ത കാലങ്ങളായി ഇന്ത്യക്കാര്‍ക്കെതിരെ പ്രത്യേകിച്ച് മലയാളികള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവയെ ചെറുക്കുവാന്‍ നിയമ പാലകര്‍ക്ക് ഒരു പരിധിവരെ സാധിച്ചേക്കാം. എങ്കില്‍  നാം ഓരോരുത്തരും എടുക്കുന്ന മുന്‍കൂട്ടിയുളള കരുതലുകള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിച്ചേക്കും.

വാര്‍ത്ത. സുധാ കര്‍ത്ത

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.