You are Here : Home / USA News

കെസിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

Text Size  

Story Dated: Saturday, January 03, 2015 01:48 hrs UTC


 
ഷിക്കാഗോ. ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2015-2016 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡിസംബര്‍ 31നു വൈകിട്ട് കെസിഎസ് കമ്മ്യൂണിറ്റി സെന്ററില്‍ ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തത്.

കെസിഎസിന്റെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കണിയാലി (പ്രസിഡന്റ്), റോയി നെടുംചിറ (വൈസ് പ്രസിഡന്റ്), ജിനോ കോതാലടിയില്‍ (സെക്രട്ടറി), സണ്ണി ഇടയാലിയില്‍ (ജോ. സെക്രട്ടറി), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (ട്രഷറര്‍), നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ സിറിയക് പുത്തന്‍പുര, തോമസ് പൂതക്കരി, ഡാളി കടമുറിയില്‍, ടിനു പറഞ്ഞാട്ട്, തങ്കച്ചന്‍ വെട്ടിക്കാട്ട്, സ്ക്കറിയ ചേലക്കല്‍, ജെസ് മണക്കാട്ട്,  ലെജസ്ലേറ്റീവ് ബോര്‍ഡ് അംഗങ്ങളായ സജി തേക്കും കാട്ടില്‍, മജോ ഓട്ടപ്പള്ളില്‍, മാത്യു തട്ടാമറ്റം, ഡെന്നി പുല്ലാപ്പള്ളില്‍, ദിലീപ് മാധവപ്പള്ളില്‍, പ്രദീപ് മരുങ്ങോത്ത്,  ഡിബിന്‍ വിലങ്ങുകല്ലേല്‍, അലക്സ് മുല്ലാപ്പള്ളി, എന്നിവരാണ് ലെയിസണ്‍ ബോര്‍ഡ് മെമ്പര്‍. മാതാദാസ് ഒറ്റത്തൈക്കല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കെസിഎസ് ക്രിസ്മസ് പുതുവത്സാരാഘോഷ സമ്മേളനം കെസിഎസ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രാഹം മുത്തോലത്ത് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സുനി പടിഞ്ഞാറേക്കര, നിയുക്ത പ്രസിഡന്റ് ജോസ് കണിയാലി, നിയുക്ത വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ലെജിസ്ലേറ്റിവ്  ബോര്‍ഡ് ചെയര്‍മാന്‍ ജെയ്മോന്‍ നന്ദികാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.എസ്. ട്രഷറര്‍ ജസ്റ്റിന്‍ തെങ്ങനാട്ട് സ്വാഗതവും, വൈസ് പ്രസിഡന്റ് ജെസ്മോന്‍ പുറമഠത്തില്‍ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജൂബി വെന്നലശ്ശേരി എം.സി. ആയിരുന്നു.

പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സുനി പടിഞ്ഞാറേക്കര, ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു. സംഘടനയുടെ സ്ഥാപന താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട ് നൂതനമായ പുതിയ പല പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ട ും, സമുദായ അംഗങ്ങളുടെ താല്പര്യങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുന്ന ഒരു ഭരണസമിതിക്കാണ് താന്‍ നേതൃത്വം കൊടുക്കാന്‍ ആഗ്രഹിക്കുന്നതെന്നും, ആയതിലേക്ക് എല്ലാ അംഗങ്ങളുടേയും സഹായസഹകരണങ്ങള്‍ പുതിയ പ്രസിഡന്റ് ജോസ് കണിയാലി അഭ്യര്‍ത്ഥിച്ചു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടെയാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്.

വാര്‍ത്ത. ജൂബി വെന്നലശ്ശേരി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.