You are Here : Home / USA News

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ശനിയാഴ്ച

Text Size  

Story Dated: Saturday, January 03, 2015 09:35 hrs UTC

 - ജയിന്‍ മുണ്ടയ്ക്കല്‍       


    
ശനിയാഴ്ച (01/03/2015) 86മത് സാഹിത്യ സല്ലാപത്തില്‍ ഡോ. എം. എസ്. ടി. നമ്പൂതിരി ചര്‍ച്ച നയിക്കുന്നു.
 
ഡാളസ്:  ജനുവരി മൂന്നാം തീയതി സംഘടിപ്പിക്കുന്ന എണ്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സാമൂഹിക പ്രതിബദ്ധത  കവിതയില്‍ ?' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം.  പ്രശസ്ത പണ്ഡിതനും കവിയുമായ ഡോ. എം. എസ്. ടി. നമ്പൂതിരിയായിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍  ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്.  ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും എഴുത്തുകാരെയും  അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
ഡിസംബര്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച എണ്‍പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമ്മിണിക്കവിതകള്‍' എന്നുള്ള വിഷയമാണ് ചര്‍ച്ച ചെയ്തത്. ന്യൂയോര്‍ക്കില്‍ നിന്നും പ്രമുഖ സാഹിത്യകാരനായ ഡോ. നന്ദകുമാര്‍ ചാണയില്‍ ആയിരുന്നു 'അമ്മിണിക്കവിതകള്‍'  എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. 'അമ്മിണി' എന്ന തൂലികാ നാമത്തില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന പ്രൊഫ. എം. ടി. ആന്റണിയുടേതാണ് ചര്‍ച്ച ചെയ്യപ്പെട്ടതും ശ്രദ്ധാര്‍ഹവുമായ ഈ 'അമ്മിണിക്കവിതകള്‍'. 2014 ഡിസംബര്‍ മാസത്തില്‍ തന്റെ എണ്‍പത്തിയെട്ടാം പിറന്നാള്‍  ആഘോഷിച്ച  പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ പ്രൊഫ. എം. ടി. ആന്റണിക്ക് ആശംസകള്‍ അര്‍പ്പിക്കുവാനും ഈ അവസരം പ്രയോജനപ്പെടുകയുണ്ടായി. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. പ്രൊഫ. എം. ടി. ആന്റണിയുടെ ശിഷ്യരും സുഹൃത്തുക്കളുമായ ഒരു പറ്റം ആളുകള്‍ സാഹിത്യസല്ലാപത്തിന്റെ കേള്‍വിക്കാരായുണ്ടായിരുന്നു.
 
അന്തരിച്ച ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരോടുള്ള ആദരസൂചകമായി സാഹിത്യ സല്ലാപത്തില്‍ ഒരു മിനിട്ട് മൌനം ആചരിക്കുകയുമുണ്ടായി.
 
ചെറിയാന്‍ കെ. ചെറിയാന്‍, ജോസ് മുണ്ടശ്ശേരി, പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ജോസഫ് നമ്പിമഠം, ജോസ് പുല്ലാപ്പള്ളില്‍, ജെ. മാത്യൂസ്, അലക്‌സ് കോശി വിളനിലം, എ. സി. ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ എരിഞ്ഞിരി, സുനില്‍ മാത്യു വല്ലാത്തറ, ജോര്‍ജ്ജ് കൊട്ടാരം, ജേക്കബ് സക്കറിയ, ജോസ് തയ്യില്‍, ട്രീസാ കുര്യാക്കോസ്, ജേക്കബ്, താന്ജന്‍ കെ. കെ., രാജു തോമസ്, ഡോ. എന്‍. പി. ഷീല, ഡോ: ജോസഫ്  ഇ. തോമസ്,  ഡോ. രാജന്‍ മര്‍ക്കോസ്, ഷാജു എന്‍. സി., സന്തോഷ് പാലാ, മാത്യു , ജോണ്‍,   മോന്‍സി കൊടുമണ്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു.
 
എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ചയാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ  ആദ്യശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്
 
18572320476 കോഡ് 365923
 
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , sahithyasallapam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
 
Join us on Facebook  https://www.facebook.com/groups/142270399269590/
 
 
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം
 
എല്ലാ ആദ്യശനിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST)
 
വിളിക്കേണ്ട നമ്പര്‍: 18572320476 കോഡ്  365923
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 18136555706 or 18133893395
 
e-mail: sahithyasallapam@gmail.com  or jain@mundackal.com
 
വിളിക്കേണ്ട നമ്പര്‍: 18572320476 കോഡ്  365923
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 18136555706 or 18133893395
 
e-mail: sahithyasallapam@gmail.com  or jain@mundackal.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.