You are Here : Home / USA News

ജെയിംസ്‌ കുരീക്കാട്ടില്‍, വിനോദ്‌ കൊണ്ടൂര്‍ മിലന്റെ പുതിയ സാരഥികള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, December 25, 2014 02:15 hrs UTC

ഡിട്രോയ്‌റ്റ്‌: മിഷിഗണിലെ മലയാള ഭാഷ സ്‌നേഹികളുടെ കൂട്ടായ്‌മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ 20152016 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 14 ആം തീയതി നടന്ന വര്‍ഷാന്ത്യ മീറ്റിംഗില്‍ വച്ചാണു തിരഞ്ഞെടുപ്പ്‌ നടന്നത്‌. ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയുടെ അധ്യക്ഷനായിരുന്നത്‌, മിലന്‍ പ്രസിഡന്റ്‌ തോമസ്‌ കര്‍ത്തനാള്‍ ആയിരുന്നു.

 

അദ്ദേഹത്തിന്‍റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിലയിരുത്തുകയും,പുതിയതായിട്ടു തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഭാരവാഹികള്‍ സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ കൊണ്ട്‌ പോകും എന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തു. അതിനു ശേഷം മിലന്‍ സെക്രട്ടറി ബിന്ദു പണിക്കര്‍ സദസ്സിനെ അഭിസംബോധന ചെയ്‌തു. തുടര്‍ന്ന്‌ ട്രഷററിന്‌ വേണ്ടി സുരേന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അതിനു ശേഷം 20151026 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ആയിട്ട്‌ തിരഞ്ഞെടുത്തത്‌ ഡിട്രോയ്‌റ്റ്‌ മലയാളി അസോസിയേഷന്റെ പ്രസദ്ധീകരണമായ ധ്വനിയുടെ എഡിറ്ററും, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനും, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബ്ബിന്റെ നാഷണല്‍ കമ്മിറ്റി മെമ്പറും, ലാനയുടെ മിഷിഗണ്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്ററും ആയ ജെയിംസ്‌ കുരീക്കാട്ടില്‍ ആണു.

സെക്രട്ടറിയായി ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ഫോമാ ന്യൂസ്‌ ടീം ചെയര്‍മാനുമായ വിനോദ്‌ കൊണ്ടൂര്‍ ഡേവിഡാണ്‌. ട്രഷററായി, മുന്‍ ട്രഷറര്‍ മനോജ്‌ കൃഷ്‌ണന്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു. അദ്ദേഹം കെ എച്ച്‌ എന്‍ എ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ശ്രീ നാരായണ ധര്‍മ്മ പരിഷിത്ത്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വൈസ്‌ പ്രസിഡണ്ടായി കെ എച്ച്‌ എന്‍ എയുടെ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌, ധ്വനി മുന്‍ എഡിറ്റര്‍, ഐറാണിമുട്ടം എഴുത്തച്ഛന്‍ അക്കാഡമി, തുഞ്ചന്‍ സ്‌മാരക സമിതി സ്ഥിരാംഗം, മുന്‍ ലാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച സുരേന്ദ്രന്‍ നായരാണ്‌.ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ശാലിനി പ്രശാന്ത്‌, ഇംഗ്ലിഷില്‍ ഡോക്ടറേറ്റും, ലാനാ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ്‌ നോവല്‍ സാഹിത്യത്തെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കുകയും, ഡി എം എയുടെ ധ്വനിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വളരെ ശക്തമായ ഒരു കമ്മിറ്റിയെയും ഇവരോടൊപ്പം തിരഞ്ഞെടുക്കപെടുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ മുന്‍ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

തോമസ്‌ കര്‍ത്തനാള്‍ 586 747 7801 ജെയിംസ്‌ കുരീക്കാട്ടില്‍ 248 837 0402

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.