You are Here : Home / USA News

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയം ക്രിസ്മസ് കരോള്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 24, 2014 02:07 hrs UTC


 
ന്യൂജേഴ്സി. നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്നേഹദൂതുമായി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ് തോറുമുള്ള ഈവര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഭക്തിസാന്ദ്രമായി നടത്തി.

വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളി ആശംസിച്ചു.  ദേവാലയത്തിലെ ഭക്തസംഘടനകള്‍ ഒത്തുചേര്‍ന്ന് വാര്‍ഡ്തോറും ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി.

വാര്‍ഡുകള്‍ തോറും നടത്തിയ ക്രിസ്മസ് കരോളിന് അതത് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന് ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്മസ് സന്ദേശം നല്‍കി ക്രിസ്മസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. ഇടവക വികാരി അച്ചനും കരോളിംഗില്‍ പങ്കെടുത്തു.

ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയîിലേന്തി നടത്തിയ ഭവന സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250-ല്‍പ്പരം ഭവനങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ജോസ്മോന്‍ ജോസഫ്, ജെസ്റ്റിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

സെബാസ്റ്റ്യന്‍ തോട്ടത്തില്‍ (വാര്‍ഡ് -1), മേരിദാസന്‍ തോമസ് (വാര്‍ഡ് -2), ടോം പെരുമ്പായില്‍ (വാര്‍ഡ് -3), ജോണ്‍സണ്‍ ഫിലിപ്പ് (വാര്‍ഡ് -4), ജോര്‍ജ് ചെറിയാന്‍ (വാര്‍ഡ് -5), റെമി ചിറയില്‍ (വാര്‍ഡ് -6), ജോര്‍ജ് വര്‍ക്കി (വാര്‍ഡ് -7) ജെയിംസ് കൊക്കാട്ട് (വാര്‍ഡ് -8) തുടങ്ങിയവരായിരുന്നു വാര്‍ഡ് പ്രതിനിധികള്‍.  വെബ്സൈറ്റ്: വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.