ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷം ഡിസംബര്‍ 27 ശനിയാഴ്ച റോക്ക്ലാന്‍ഡ് ക്നാനായ സെന്ററില്‍ (Knayaya Catholic Communtiy Center, 270 Willow Grove Road, Stony Point, NY 10980) വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. രണ്ടു ഭാഗമായി നടക്കുന്ന പരിപാടിയുടെ ആദ്യപകുതിയില്‍ മുഖ്യാതിഥിയായ ബിഷപ്പ് ഡോ. അയൂബ് മോര് സില്‍വാനോസ് ക്രിസ്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ നേറ്റിവിറ്റി ഷോ, മറ്റു കലാരൂപങ്ങള്‍, വിദ്യാജ്യോതി മലയാളം സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം രണ്ടാം ഭാഗം ആരംഭിക്കും. സുപ്രസിദ്ധ ഗായിക അനിത കൃഷ്ണനും സുപ്രസിദ്ധ ഗായകന് തഹസീനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേള, പ്രശസ്ത തെലുങ്ക് നര്‍ത്തകി കവി മോഹന്‍ നയിക്കുന്ന നൃത്ത നൃത്യങ്ങള്‍ പരിപാടികള്‍ക്ക് മിഴിവ് കൂട്ടും.
ഈ കലോപഹാര സന്ധ്യയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ 8455530318, സെക്രട്ടറി ജയപ്രകാശ് നായര്‍ 8455072621, ട്രഷറര്‍ മത്തായി പി ദാസ് 8454051692, കോഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ വെട്ടം 8452701697, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് കുരിയാക്കോസ് തരിയന്‍ 8455072841.
Comments