You are Here : Home / USA News

നോര്‍ത്ത് അമേരിക്ക ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പുതിയ ഭാരവാഹികള്‍: പാസ്റ്റര്‍ ഇട്ടി എബ്രഹാം പ്രസിഡന്റ്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, December 23, 2014 01:45 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജിയനുകളിലൊന്നായ ഈസ്റ്റേണ്‍ റീജിയന്റെ വാര്‍ഷിക പൊതുയോഗവും അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബര്‍ 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി ഹാളില്‍ നടന്നു. 2015-2017 വര്‍ഷത്തേക്കുള്ള പുതിയ റീജിയണ്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ് പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റ്ര്‍ ജോണ്‍ തോമസ്, സെക്രട്ടറി പാസ്റ്റര്‍ കെ.വി.ഏബ്രഹാം, ജോ.സെക്രട്ടറി ബ്രദര്‍ ഉമ്മന്‍ എബനേസര്‍, ട്രഷറര്‍ ബ്രദര്‍ സാം തോമസ്. പാസ്റ്റര്‍ ജോസഫ് വില്യംസ്, ബ്രദര്‍ സാം എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മസാച്ചുസൈറ്റ്‌സ്, കണക്റ്റികട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, മെരിലാന്റ്, എന്നീ സ്റ്റേറ്റുകളും, വാഷിംഗ്ടണ്‍ ഡി.സിയും ഉള്‍പ്പെട്ടതാണ് ഈസ്റ്റേണ്‍ റീജിയന്‍. ഭാരതത്തിലും മറ്റ് വിദേശ രാജ്യങ്ങളുമായി വിവിധ ആത്മീയ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും റീജിയന്റെ ചുമതലയില്‍ നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.