You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ പീഢിത സഹോദരങ്ങളെ സഹായിക്കാനും തീരുമാനിച്ചു

Text Size  

Story Dated: Friday, December 19, 2014 10:04 hrs UTC

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌ള്‍സ്‌ സഭയുടെ സൌത്ത്‌ വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ്സ്‌ മാര്‍ യുസാബിയോസ്സ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടി. കാലം ചെയ്‌ത മുന്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്സിന്റെ ഓര്‍മ്മ പ്രാര്‍ഥനയോടെ ആരംഭിച്ച കൌണ്‍സില്‍ മീറ്റിംഗ്‌ ഭദ്രാസനത്തിന്റെ വിവിധ വികസന പദ്ധതികളെപ്പറ്റി ചര്‍ച്ച ചെയ്‌തു. ബീസ്ലി ഊര്‍ശ്ലേം ഓര്‍ത്തഡോക്‌ള്‍സ്‌ സെന്‍റരിന്റെ ആദ്യ ഘട്ട വികസന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള രൂപരേഖ ചര്‍ച്ച ചെയ്‌തു. ഭദ്രാസന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങു ഫ്‌ലോരിഡായില്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ റവ.ഡോ.ഫാ. ജോയി പയ്‌ങ്ങോളിലും, ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫ്രന്‍സ്‌ ഡാളസ്സില്‍ വച്ച്‌ നടത്ത്‌തുന്നതിന്റെ വിശദാംസംഗള്‍ എല്‍സണ്‍ സാമുവേലും വിശദീകരിച്ചു. സിറിയായിലും, ഇറാക്കിലും ആക്രമണവും മത പീഡനവും മൂലം പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി ഒരു സഹായ നിധി രൂപീകരിക്കുന്നതിനായുള്ള ചാര്‍ളി വര്‍ഗ്ഗീസ്സ്‌ പടനിലത്തിന്‍റെ നിര്‍ദ്ദേശം കൌണ്‍സില്‍ അംഗീകരിക്കുകയും മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഇടവകകളുടെയും സഹകരണത്തോടെ അതു നടപ്പാക്കുന്നതിനു ചാര്‍ളി പടനിലത്തിനെ ചുമതലപ്പെടുത്തി. മറ്റു ഭദ്രാസന കൌണ്‌സില്‍ മെംബറന്മാരായ ഫാ.ശ്ലോമ്മോ ഐസക്ക്‌ ജോര്‍ജ്ജ്‌, ഫാ. മാത്യൂസ്‌ ജോര്‍ജ്ജ്‌, ക്യപ്‌റ്റന്‍ ജൈസന്‍ വര്‍ഗ്ഗീസ്സ്‌, ജോര്‍ജ്ജ്‌ ഗീവര്‍ഗ്ഗീസ്സ്‌ എന്നിവരും സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.