You are Here : Home / USA News

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ അയ്യപ്പ മഹാമണ്ഡലപൂജ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 15, 2014 12:32 hrs UTC


ഡാലസ്. കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തുടര്‍ന്ന് വരുന്ന അയപ്പ മണ്ഡല കാല പൂജകളുടെ ഭാഗമായ മഹാമണ്ഡല പൂജ ഡിസംബര്‍ 21 ന് നടത്തപ്പെടുന്നു.

വ്രതനിഷ്ഠയോടെ മുദ്രമാല അണിഞ്ഞ സ്വാമിമാര്‍ കെഎച്ച്എസ് ഹാളില്‍ ഒത്തുകൂടി ഇരുമുടി കെട്ട് മുറുക്കുന്നതായിരിക്കും. അതിനുശേഷം ഇരുമുടി കെട്ടുകള്‍ ശിരസ്സിലേന്തി ശരണ ഘോഷയാത്രയായി താല്‍ക്കാലിക ക്ഷേത്രത്തിലെത്തി ശ്രീകോവില്‍ പ്രദിക്ഷണം നടത്തും. ശ്രീ ധര്‍മ്മ ശാസ്താവിന് അഭിഷേകമടക്കുമുളള വിശേഷാല്‍ പൂജകള്‍ നടത്തുന്നത് ക്ഷേത്ര മേല്‍ശാന്തി എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി ആയിരിക്കും. ഡിസംബര്‍ 13 ന് നടത്തിയ ലക്ഷാര്‍ച്ചനയില്‍ അനേകം അയ്യപ്പ ഭക്തര്‍ പങ്കെടുത്തിരുന്നു. ഗുരുസ്വാമിമാരായ ഗോപാല പിളള, സോമന്‍ നായര്‍, ഉണ്ണി നായര്‍ എന്നിവരാണ് കെട്ടുമുറുക്കിന് നേതൃത്വം നല്‍കുന്നത്. ഇരുമുടി കെട്ടെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 972 646 1463 നമ്പരില്‍ ബന്ധപ്പെടുവാന്‍ കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായരും, ട്രസ്റ്റി ചെയര്‍ വിലാസ്കുമാറും അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.