You are Here : Home / USA News

ഗാര്‍ലന്റ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ ക്രിസ്മസ് കാരളിനു തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, December 12, 2014 01:02 hrs UTC

ഡാലസ്. ഗാര്‍ലന്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയില്‍  ക്രിസ്മസ്  കാരളിനു ഉജ്വല തുടക്കം. ഇടവകയിലെ കുടുംബയൂണിറ്റുകളാണ് കാരളിനു  നേതൃത്വം നല്‍കുന്നത്.  കാരള്‍ ഗായക സംഘം യേശുദേവന്റെ തിരുപിറവിയുടെ സന്ദേശം ഉദ്ഘോഷിച്ചു സാന്തയോടൊപ്പം  ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശനം നടത്തും.

ആര്‍ലിങ്റ്റന്‍  ഗ്രാന്‍ഡ് പ്രയറി വാര്‍ഡില്‍ ഡിസംബര്‍ 7 നു  തുടക്കം കുറിച്ച കാരളിനു വികാരി ഫാ. കുര്യന്‍ നെടുവേലില്‍ ചാലിങ്കല്‍, ട്രസ്റ്റി ജിമ്മി മാത്യു,  വാര്‍ഡ് പ്രതിനിധികളായ എല്‍സി ഫിലിപ്പ്, മിനി ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.