You are Here : Home / USA News

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയുടെ ക്രിസ്‌മസ്‌ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 10, 2014 12:11 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 31-മത്‌ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായ ആരാധനയോടും, വര്‍ണ്ണശബളമായ വിവിധ കലാപരിപാടികളോടും കൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. രണ്ട്‌ അഭിവന്ദ്യ തിരുമേനിമാരുടെ സാന്നിധ്യംകൊണ്ട്‌ ഇത്തവണ ആഘോഷപരിപാടികള്‍ കൂടുതല്‍ അനുഗ്രഹീതമായി. ഷിക്കാഗോയുടെ സബര്‍ബായ പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളിന്‍രെ വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷപരിപാടികള്‍ അരങ്ങേറിയത്‌. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ മുഖ്യാതിഥിയായി പങ്കെടുക്കുകയും, ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയും, ഭദ്രദീപം തെളിയിച്ച്‌ ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു.

 

റവ.ഫാ. തോമസ്‌ കുര്യന്‍ അച്ചന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആരാധനയ്‌ക്ക്‌, റവ.ഫാ. ദാനിയേല്‍ തോമസ്‌, റവ. മാത്യൂസ്‌ ജോര്‍ജ്‌, ശ്രീമതി രമ്യാ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രോഗ്രാം ചെയര്‍മാന്‍ വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളി, മുഖ്യാതിഥി ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ സദസിന്‌ പരിചയപ്പെടുത്തി. അഭിവന്ദ്യ തിരുമേനി സന്ദേശം നല്‍കുകയും ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിയ ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ്‌ ജേതാക്കള്‍ക്ക്‌ തദവസരത്തില്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യനിധിയില്‍ നിന്നും കേരളത്തിലെ രണ്ട്‌ കുടുംബങ്ങള്‍ക്ക്‌ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തെലാപ്പള്ളി വിശദീകരിച്ചു.

 

 

ട്രഷറര്‍ ആന്റോ കവലയ്‌ക്കല്‍ സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തുകയും അവര്‍ക്ക്‌ പ്രശംസാ ഫലകങ്ങള്‍ നല്‍കുന്നതിന്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിംസ്‌ പുത്തന്‍പുരയില്‍ കലാപരിപാടികളെക്കുറിച്ച്‌ ആമുഖ പ്രസംഗം നടത്തുയും കലാപരിപാടികളുടെ അവതാരകരായ റ്റോണി ഫിലിപ്പ്‌, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ ഡെയ്‌സി മാത്യു എന്നിവരെ സദസിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികളുടെ നേതൃത്വത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബേദ്‌ലേഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്‌മരിപ്പിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ ഡാന്‍സ്‌, ഗാനങ്ങള്‍, സ്‌ക്രിപ്‌റ്റ്‌ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ ഗായകരും, പിന്നണിക്കാരും അടങ്ങിയ എക്യൂമെനിക്കല്‍ ഗായകസംഘം ക്വയര്‍ കോര്‍ഡിനേറ്റര്‍ മോന്‍സി ടി. ചാക്കോ, സാലി ചാക്കോ, ലിബോയ്‌ തോപ്പില്‍, ഉമ്മന്‍ വര്‍ഗീസ്‌ (ക്വയര്‍ ലീഡേഴ്‌സ്‌) എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക്‌ ചാരുത പകര്‍ന്നു.

 

ഇന്റര്‍വെല്‍ സമയത്ത്‌ നടത്തിയ സ്‌തോത്രകാഴ്‌ച പിരിവിന്‌ മാത്യു മാപ്ലേട്ട്‌, ജോര്‍ജ്‌ കുര്യാക്കോസ്‌, രമ്യാ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുകുയം, റവ.ഫാ. തോമസ്‌ മുളവനാല്‍ സ്‌തോക്രകാഴ്‌ച സമര്‍പ്പണ പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ കൃതജ്ഞതാ പ്രസംഗം നടത്തി. റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ സമാപന പ്രാര്‍ത്ഥന നടത്തുകയും, അഭിവന്ദ്യ അങ്ങാടിയത്ത്‌ പിതാവ്‌ സമാപനാശീര്‍വാദം നല്‍കുകയും ചെയ്‌തു. ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രക്ഷാധികാരിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ (പ്രസിഡന്റ്‌), റവ. ബിനോയി പി. ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോണ്‍സണ്‍ വള്ളിയില്‍ (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത്‌ വില്യം (ജോ. സെക്രട്ടറി), ആന്റോ കവലയ്‌ക്കല്‍ (ട്രഷറര്‍), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ (ഓഡിറ്റര്‍), റവ. ജോര്‍ജ്‌ ചെറിയാന്‍, രമ്യാ രാജന്‍ (യൂത്ത്‌ ഫോറം), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ഡെയ്‌സി മാത്യു, മേഴ്‌സി മാത്യു (വിമന്‍സ്‌ ഫോറം), ജോയിച്ചന്‍ പുതുക്കുളം (പബ്ലിസിറ്റി & ഫോട്ടോഗ്രാഫി), ജെംസണ്‍ മത്തായി (വെബ്‌മാസ്റ്റര്‍) എന്നിവരാണ്‌ നയിക്കുന്നത്‌. ഡോ. മാത്യു പി. ഇടിക്കുള, മത്തായി വി. തോമസ്‌ (തമ്പി), അന്നമ്മ കൊണമല, മാത്യു കൊണമല (ക്രിസ്‌മസ്‌ ട്രീ), ജോര്‍ജ്‌ പി. മാത്യു (ബിജോയി), ലതിക അലക്‌സാണ്ടര്‍, സാറാ പൂഴിക്കുന്നേല്‍, മേഴ്‌സി കളരിക്കമുറിയില്‍ (ഗ്രീന്‍ റൂം), ബേബി മത്തായി, ഐപ്പ്‌ അലക്‌സാണ്ടര്‍, ജേക്കബ്‌ ചാണ്ടി, രഞ്ചന്‍ ഏബ്രഹാം (റിഫ്രഷ്‌മെന്റ്‌), ജിജോ വര്‍ഗീസ്‌ (സൗണ്ട്‌), സാം തോമസ്‌, ജോര്‍ജ്‌ പൂഴിക്കുന്നേല്‍, രാജു വിന്‍സെന്റ്‌, സ്റ്റാന്‍ലി കളരിക്കമുറിയില്‍ (സ്റ്റേജ്‌), ജോണ്‍ സി. ഇലക്കാട്ട്‌ (വാളണ്ടിയര്‍ ക്യാപ്‌റ്റന്‍) എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. വില്യം ജോര്‍ജ്‌ (മലബാര്‍ കാറ്ററിംഗ്‌) നേതൃത്വം നല്‍കിയ സ്‌നേഹവിരുന്നോടെ ആയിരക്കണക്കിന്‌ വിശ്വാസികല്‍ പങ്കെടുത്ത ക്രിസ്‌മസ്‌ ആഘോഷപരിപാടികള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.