You are Here : Home / USA News

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 09, 2014 12:26 hrs UTC


 
ഗാര്‍ലന്റ് (ഡാലസ്) .  ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘാംഗങ്ങളുടെ ശ്രുതി മധുരവും അര്‍ത്ഥ ഗംഭീരവുമായ ക്രിസ്മസ് ഗാനാലാപനം വിശ്വാസികള്‍ക്ക് മനസ്സിനും കാതിനും കുളിര്‍മയേകി.

ഡിസംബര്‍ 6 ശനിയാഴ്ച നിശ്ചയിച്ച സമയത്തിനു മുമ്പ് തന്നെ ഗാര്‍ലന്റ് എംജിഎം ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു.  വൈകിട്ട് അഞ്ചരയ്ക്ക്  പ്രദക്ഷിണം ആരംഭിച്ചു. സാന്റാക്ലോസിനെ അനുധാവനം ചെയ്ത സ്റ്റേജിലേക്ക് പ്രവേശിച്ച പട്ടക്കാര്‍ ചേര്‍ന്ന് കൌമാ ചൊല്ലി. ഫാ. ജോണ്‍ കുന്നത്തുശേരിയില്‍ അച്ചന്‍ പ്രാരംഭ പ്രാര്‍ഥന നടത്തി.  സാം മാത്യു അച്ചന്‍ ആമുഖ പ്രസംഗത്തോടൊപ്പം എല്ലാവരേയും സംയുക്ത കാരളിലേക്ക് സ്വാഗതം ചെയ്തു. ജോര്‍ജ് വര്‍ഗീസ്, ടാനിയ ബിജിലി എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങള്‍ വായിച്ചു.  ക്രിസ്തുവിന്‍െറ ജനനം പശ്ചാത്തലമാക്കി ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് അവതരിപ്പിച്ച സ്കിറ്റ് അതിമനോഹരമായിരുന്നു. ക്രിസ്മസ് സന്ദേശം നല്‍കിയത് നൈനാന്‍ ജേക്കബ് അച്ചനായിരുന്നു.

ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ 22 ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും എത്തിചേര്‍ന്ന ക്വയര്‍ ഒന്നിനോടൊന്ന് തുലനം ചെയ്യുവാന്‍ പോലും സാധ്യമല്ലാത്ത വ്യത്യസ്ഥതകള്‍ ഉള്‍കൊളളുന്ന ഗാനങ്ങളാണ് അവതപ്പിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന കാരളിന് ഷിജു ഏബ്രഹാമിന്‍െറ നന്ദി പ്രകാശനത്തോടെ സമാപിച്ചു. ജോസ് സി. ജോസഫച്ചന്‍ (പ്രസിഡന്റ്)ഫാ. ജോണ്‍ കുന്നത്തുശേരിയില്‍(വൈസ് പ്രസിഡന്റ്) ഷിജു ഏബ്രഹാം (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് മാത്യു (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), ജെഫ്രി ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സംയുക്ത കാരള്‍ വിജയിപ്പിക്കുന്നതിന് അക്ഷീണം പ്രയത്നിച്ചത്. ഈ വര്‍ഷത്തെ കാരളിന് ആതിഥേയത്വം വഹിച്ചത് ഡാലസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.