You are Here : Home / USA News

ക്രിസ്തോസ് ഇടവക തിരഞ്ഞെടുപ്പില്‍ യുവ പ്രതിഭക്ക് അംഗീകാരം

Text Size  

Story Dated: Monday, December 08, 2014 12:40 hrs UTC


ഫിലഡല്‍ഫിയ. ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക വികാരി വര്‍ഗീസ് കെ. തോമസിന്‍െറ അധ്യക്ഷതയില്‍ നവംബര്‍ 30 ഞായറാഴ്ച ആരാധനക്കുശേഷം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ചിന്‍െറ 2015 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പില്‍ സെക്രട്ടറിയായി യുവപ്രതിനിധി ഷാന്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ടു കടന്നു വന്നു ഇടവക ഭരണം പ്രായമുളളവരുമായി ഒത്തു ചേര്‍ന്നു മുന്നോട്ടു പോകുമെന്ന് ആശിക്കാം. സെക്രട്ടറിയായി മൂന്നാം പ്രാവശ്യവും മത്സരിക്കാന്‍ മുന്നോട്ടുവന്ന മുന്‍ സെക്രട്ടറി സി.ജി  ദാനിയേലിനെയാണ് ഷാന്‍ മാത്യു തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അടിയറവു പറയിച്ചത്. സുതാര്യമായ ഭരണം പുതിയ ഭരണകര്‍ത്താക്കള്‍ വരും വര്‍ഷങ്ങളില്‍ കാഴ്ച വെക്കുമെന്നുവേണം കരുതാന്‍. ഭദ്രാസന മെത്രാപ്പോലീത്തായുടെ യുവജന പങ്കാളിത്തം എന്ന താല്‍പര്യത്തെ ഇടവക മുറുകെ പിടിച്ചു എന്നതാണ് ഷാന്‍ മാത്യു എന്ന ചെറുപ്പക്കാരന്‍െറ വിജയത്തിലൂടെ കാണുന്നത്. നാട്ടില്‍ ജനിച്ചു മലയാളവും ഇംഗ്ലീഷും വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ കഴിവുളള ഈ ചെറുപ്പക്കാരന്റെ പിന്നില്‍ ഇടവക ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കും എന്നു കരുതാം.

അമേരിക്കയിലെ ഇന്നത്തെ തലമുറ മാര്‍ത്തോമ സഭയില്‍ നിന്നും ഓടിപ്പോകുന്ന ഈ കാലയളവില്‍ അവരെ സഭയില്‍ പിടിച്ചു നിര്‍ത്തി സഭയ്ക്കു ശക്തി പകരാന്‍ ഈ 26 വസയുകാരന് കഴിയട്ടെ എന്നു ആശംസിക്കാം. സിറ്റി ഓഫ് ഫിലഡല്‍ഫിയായില്‍ പ്രിസണ്‍ റിക്കോര്‍ഡില്‍ സിഎംആര്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് ഷാന്‍. സഭാ സ്നേഹിതനായ മല്ലപ്പളളി കൊച്ചുപറമ്പില്‍ കെ. എം. മാത്യുവിന്‍െറയും (തമ്പി) നാട്ടില്‍ അധ്യാപിക ആയിരുന്ന  ഉഷാ മാത്യുവിന്‍െറയും സീമന്ത പുത്രനാണ് പുതിയ സെക്രട്ടറി. ഷോണ്‍ മാത്യു സഹോദരനാണ്. ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ട്രസ്റ്റി തോമസ് സി. ജേക്കബ്, അക്കൌണ്ടന്റ് ജോര്‍ജുകുട്ടി എം. കെ. എന്നിവര്‍ വരും വര്‍ഷവും തുടരും.

വാര്‍ത്ത. എബ്രഹാം മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.