You are Here : Home / USA News

എറിക്ക് ഗാര്‍ണറുടെ മരണം; പ്രതിഷേധ സമരം ആക്രമാസക്തമായി നാല് പൊലീസുകാര്‍ക്ക് പരിക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 08, 2014 12:32 hrs UTC

    
ബെര്‍കിലി. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ശ്വാസം മുട്ടി മരിച്ച എറിക് ഗാര്‍ണറുടെ മരണത്തിനുത്തരവാദിയെന്ന് കരുതുന്ന പൊലീസ് ഓഫീസറെ ജൂറി കേസില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മിച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ വ്യാപിച്ച പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കുന്നതിനിടയില്‍ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയാക്ക് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനം ആക്രമാസക്തമായി.

പ്രകടനക്കാര്‍ പൊലീസിനു നേരെ ഇഷ്ടികകളും ചെരുപ്പുകളും വലിച്ചെറിഞ്ഞതിനെ ചെറുക്കുവാന്‍ പൊലീസ്  ടിയര്‍ ഗ്യാസും, റബര്‍ ബുളളറ്റുകളും ഉപയോഗിച്ചു.

ശനിയാഴ്ച രാത്രി നടന്ന പ്രകടനമാണ് ആക്രമത്തില്‍ കലാശിച്ചത്. ആക്രമ സംഭവങ്ങളില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.  പ്രകടനക്കാരില്‍ ആറ് പേരും പൊലീസ്  അറസ്റ്റ് ചെയ്തു. സമാധാന പരമായാണ് പ്രകടനം ആരംഭിച്ചത്.

ന്യൂയോര്‍ക്ക് പൊലീസ് ഓഫീസറെ പ്രതി ചേര്‍ത്ത് കേസ് അന്വേഷിക്കണമെന്നാണ് എറിക്ക്ഗാര്‍ണറുടെ കുടുംബാംഗങ്ങളും പ്രകടനക്കാരും ആവശ്യപ്പെടുന്നത്.

ആക്രമണം നടത്തിയവര്‍ പിരിഞ്ഞു പോകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും, പൊലീസിനുനേരം ആക്രമണം തുടര്‍ന്നപ്പോഴാണ് പൊലീസ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ബെര്‍ക്കിലി പൊലീസ് സ്പോക്ക് ഹുമണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.