You are Here : Home / USA News

കര്‍മ്മലീത്താ സഭയുടെ കൃതജ്ഞതാബലി ഇന്ന്‌ (ഡിസംബര്‍ ഏഴിന്‌) ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 07, 2014 10:03 hrs UTC

ന്യൂയോര്‍ക്ക്‌: ഭാരത സഭയ്‌ക്ക്‌ വിശുദ്ധിയുടേയും, വിശ്വാസത്തിന്റേയും, വിജ്ഞാനത്തിന്റേയും ദീപശിഖ കത്തിച്ചുതന്ന ചാവറ പിതാവിനെ നവംബര്‍ 23-ന്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ വിശുദ്ധ ഗണത്തിലേക്ക്‌ ഉയര്‍ത്തി. ചാവറ പിതാവിനാല്‍ സ്ഥാപിതമായ സി.എം.ഐ സഭ ഇന്ന്‌ മുപ്പത്തിരണ്ട്‌ രാജ്യങ്ങളില്‍ സേവനം ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍ ചാവറ കൃതജ്ഞതാബലിയാഘോഷം നടന്നുകൊണ്ടിരിക്കുകയാണ്‌. ന്യൂയോര്‍ക്കിലെ സി.എം.ഐ ആസ്ഥാനത്ത്‌ ഇന്ന്‌ (ഡിസംബര്‍ ഏഴിന്‌) നടക്കുന്ന ചാവറ കൃതജ്ഞതാബലിയാഘോഷത്തില്‍ മൂന്ന്‌ റീത്തുകളുടെ സംഗമം ഒരുക്കിയിരിക്കുന്നു. ബ്രൂക്ക്‌ലിന്‍ ലാറ്റിന്‍ രൂപതയുടെ ബിഷപ്പ്‌ നിക്കോളസ്‌ ഡൈമാര്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ സീറോ മലബാര്‍ സഭയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ വചന സന്ദേശവും, സീറോ മലങ്കര മെത്രാന്‍ തോമസ്‌ മാര്‍ യൗസേബിയോസ്‌ ആശംസകളും അര്‍പ്പിക്കും. ഇന്ന്‌ അമേരിക്കയില്‍ 125 സി.എം.ഐ വൈദീകര്‍ വിവിധങ്ങളായ അജപാലന ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഈ വൈദീകര്‍ സേവനം ചെയ്യുന്ന രൂപതകളിലും, ഇടവകകളിലും ചാവറ കൃതജ്ഞതാബലി സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ സി.എം.ഐ ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡേവി കാവുങ്കല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.