You are Here : Home / USA News

പ്രവീണിന്റെ മാതാപിതാക്കള്‍ സ്റ്റേറ്റ്‌ ട്രൂപ്പറിനെതിരേ ലോ സ്യൂട്ടുമായി കോടതിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 05, 2014 08:27 hrs UTC

   

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിന്‌ ഉത്തരവാദിയെന്നു സംശയിക്കപ്പെടുന്ന ഗേജ്‌ ബഥൂണിനെ സംശയാസ്‌പദമായ സാഹചര്യത്തില്‍ സ്റ്റേറ്റ്‌ പോലീസ്‌ ട്രൂപ്പര്‍ ക്രിസ്‌ മാര്‍ട്ടിന്‍ സംഭവദിവസം രാത്രിയില്‍ ഹൈവേയില്‍ കണ്ടെത്തിയിരുന്നു. ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ റോഡില്‍കൂടി നടക്കുന്നതു കണ്ട്‌ സൈഡ്‌ കൊടുക്കുവാനായി കാറില്‍ കയറ്റി, ഗ്യാസിനുള്ള പണം ചോദിച്ചപ്പോള്‍ മുഖത്തടിച്ചിട്ട്‌ കാട്ടിലേക്ക്‌ അയാള്‍ ഓടിപ്പോയി എന്നാണ്‌ ബഥൂണ്‍ സ്റ്റേറ്റ്‌ ട്രൂപ്പറോട്‌ പറഞ്ഞത്‌.

വ്യക്തമായ ചോദ്യംചെയ്യലോ അന്വേഷണമോ നടത്താതെ ബഥൂണിനെ ഈ ഓഫീസര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. കാട്ടിലേക്ക്‌ പോയെന്നു പറയുന്ന ആളെ അന്വേഷിക്കാനായി ഈ ഓഫീസര്‍ ടോര്‍ച്ച്‌ അടിച്ച്‌ നോക്കിയതല്ലാതെ മറ്റൊന്നും ചെയ്‌തില്ല. പ്രവീണിനെ കണ്ടെത്തി ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌ റിപ്പോര്‍ട്ട്‌ പോലും തയാറാക്കിയിരിക്കുന്നത്‌. പുറത്തുവിട്ട ഡാഷ്‌ ബോര്‍ഡ്‌ വീഡിയോയില്‍ സമയമോ, തീയതിയോ ഇല്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നു. ബഥൂണ്‍ പോലീസിനു നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്‌തമാണ്‌ ഈ റിപ്പോര്‍ട്ട്‌. പോലീസിന്റെ ഈ അനാസ്ഥ ജീവനോട്‌ പ്രവീണിനെ കണ്ടെത്തുന്നതിനു തടസ്സായി എന്നും, ജോലിയില്‍ കൃത്യവിലോപവും അനാസ്ഥയും കാട്ടി എന്നും ആരോപിച്ചാണ്‌ പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും, ലൗലിയും ഒരു ലക്ഷം ഡോളറിന്റെ നഷ്‌ടപരിഹാര തുക ആവശ്യപ്പെട്ട്‌ ട്രൂപ്പറിനെതിരേ കേസ്‌ ഫയല്‍ ചെയ്‌തത്‌. കുടുംബ വക്കീലായ ചാള്‍സ്‌ സ്റ്റെഗ്‌ മയര്‍ ഈ കേസന്വേഷണം ഇല്ലിനോയിസ്‌ അറ്റോര്‍ണി ജനറല്‍ ഓഫീസ്‌ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഡീക്കന്‍ ലിജു പോള്‍ തയാറാക്കിയ വാര്‍ത്തയാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.