You are Here : Home / USA News

സാഹിത്യ വേദിയില്‍ നോവല്‍ നിരൂപണവും ചര്‍ച്ചയും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 03, 2014 01:59 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത്‌ സമ്മേളനം 2014 നവംബര്‍ ഏഴാം തീയതി വൈകുന്നേരം മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ നടന്നു. പ്രശസ്‌ത എഴുത്തുകാരന്‍ എം. മുകുന്ദന്റെ `പ്രവാസം' എന്ന നോവലിന്റെ നിരൂപണവും ചര്‍ച്ചയുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പരിപാടി. ലാന പ്രസിഡന്റും എഴുത്തുകരനുമായ ഷാജന്‍ ആനിത്തോട്ടം മുകുന്ദന്റെ നോവലുകളെക്കുറിച്ച്‌ പൊതുവായും `പ്രവാസം' എന്ന പുസ്‌തകത്തെക്കുറിച്ച്‌ പ്രത്യേകമായും നിരൂപണം ചെയ്‌ത്‌ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന്‌ പ്രസ്‌തുത നോവലിനെക്കുറിച്ച്‌ അംഗങ്ങള്‍ ചര്‍ച്ച ചെയ്‌തു.

എല്ലാ പ്രവാസി മലയാളികളും വായിച്ചിരിക്കേണ്ട മികച്ചൊരു സര്‍ഗ്ഗസൃഷ്‌ടിയായി `പ്രവാസം' എന്ന നോവലിനെ ഏവരും വിലയിരുത്തി. രാധാകൃഷ്‌ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‌ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ സ്വാഗതവും അനിലാല്‍ ശ്രീനിവാസന്‍ കൃതജ്ഞതയും അവതരിപ്പിച്ചു. ജോസ്‌ ആന്‍ഡ്‌ ലിയ പുല്ലാപ്പള്ളിയായിരുന്നു ഈമാസത്തെ സ്‌പോണ്‍സര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.