You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റ്‌ എക്യുമെനിക്കല്‍ കൗണ്‍സിലിന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 22, 2014 11:16 hrs UTC

ന്യൂയോര്‍ക്ക്‌ : സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ കേരള ക്രൈസ്‌തവ ദേവാലയങ്ങളും സംയുക്ത കൂട്ടായ്‌മയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരള ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ ഐലന്റിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നവംബര്‍ 21-ന്‌ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ടു. പ്രസിഡന്റ്‌ റവ.മാത്യൂസ്‌ ഏബ്രഹാമിന്റെ (സ്റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ) മഹനീയ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ, മാര്‍ത്തോമാ, കാത്തോലിക്ക ദേവാലയങ്ങളിലെ വൈദീക ശ്രേഷ്‌ഠരും അത്മായ പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ്‌ റവ.മാത്യൂസ്‌ ഏബ്രഹാം തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വിശദീകരിക്കുകയും, സഹകരിച്ച എല്ലാ ഇടവകകളോടുള്ള നിസ്സീമമായ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.

 

പൊന്നച്ചന്‍ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌) വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ട്രഷറര്‍ ഡോ. ജോണ്‍ കെ. തോമസ്‌ വാര്‍ഷിക കണക്ക്‌ അവതരിപ്പിക്കുകയും യോഗം ഐക്യകണ്‌ഠ്യേന ഇരു റിപ്പോര്‍ട്ടുകളും പാസാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (മോര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌), ട്രഷററായി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), സെക്രട്ടറിയായി ഡോ. ജോണ്‍ കെ. തോമസ്‌ (തബോര്‍ മാര്‍ത്തോമാ ചര്‍ച്ച്‌), വൈസ്‌ പ്രസിഡന്റായി തോമസ്‌ സഖറിയ (സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ജോയിന്റ്‌ സെക്രട്ടറി ടോം തോമസ്‌ (ബ്ലസ്‌ഡ്‌ കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എക്യൂമെനിക്കല്‍ ക്വയര്‍ കോര്‍ഡിനേറ്ററായി റവ.ഫാ. അലക്‌സ്‌ കെ. ജോയി. (സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ലിനസ്‌ വര്‍ഗീസ്‌ (മോര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌), പബ്ലിസിറ്റ്‌ സബ്‌ കമ്മിറ്റി കണ്‍വീനറായി ബിജു ചെറിയാന്‍ (സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌), ശ്രേയ സന്തോഷ്‌, കെസിയ ജോസഫ്‌ (സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌) എന്നിവര്‍ എക്യൂമെനിക്കല്‍ ക്വയര്‍ കമ്മിറ്റിയിലേക്കും നിയമിതരായി.

 

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ഡിസംബര്‍ 27-ന്‌ നടത്തപ്പെടുന്നതാണ്‌. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഷിക പൊതുയോഗത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി റവ. മാത്യൂസ്‌ ഏബ്രഹാം, റവ.ഫാ. ടി.എ. തോമസ്‌, റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, ദേവസ്യാച്ചന്‍ മാത്യു, തോമസ്‌ തോമസ്‌ പാലത്ര, ടോം തോമസ്‌, ഡെയ്‌സി തോമസ്‌, കോര കെ. കോര, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഡോ. ജോണ്‍ കെ. തോമസ്‌, മാണി വര്‍ഗീസ്‌, ലീനസ്‌ വര്‍ഗീസ്‌, നോബിള്‍ വര്‍ഗീസ്‌, പൊന്നച്ചന്‍ ചാക്കോ, ശ്രേയ സന്തോഷ്‌, ടിം ജോസഫ്‌, ബിജു ചെറിയാന്‍, കെസിയ ജോസഫ്‌ തുടങ്ങിയവര്‍ പ്രതിനിധികളായി പങ്കെടുത്തു. കമ്മിറ്റിയംഗങ്ങളായി വര്‍ഗീസ്‌ എം. വര്‍ഗീസ്‌ (തബോര്‍ മാര്‍ത്തോമാ ചര്‍ച്ച്‌), മാണി വര്‍ഗീസ്‌ (സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌), പൊന്നച്ചന്‍ ചാക്കോ (മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ദേവസ്യാച്ചന്‍ മാത്യു (സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌), കോര കെ. കോര (സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), മാത്യൂസ്‌ ചാക്കോ (സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ബിജു ചെറിയാന്‍ (സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.