You are Here : Home / USA News

എബോള വൈറസിനുശേഷം ഡാലസില്‍ ചിക്കന്‍ഗുനിയ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 15, 2014 07:47 hrs UTC

    
    

ഡാലസ് : എബോള വൈറസ് ഭീഷണി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ മാരകമായ ചിക്കന്‍ഗുനിയ വൈറസ് ഡാലസില്‍ തല പൊക്കുന്നതായി റിപ്പോര്‍ട്ട്.

ഡാലസ് കൗണ്ടിയില്‍ ഇതുവരെ നാലു പേരില്‍ ചിക്കന്‍ ഗുനിയാ വൈറസ് കണ്ടെത്തിയതായി ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. രോഗികളുടെ അഭ്യര്‍ത്ഥന മാനിച്ചു വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

മനുഷ്യരിലേക്ക് ചിക്കന്‍ ഗുനിയ വൈറസ് കടക്കുന്നതു കൊതുകുകളിലൂടെയാണ്. കൊതുകുകളെ നശിപ്പിക്കുന്നതിന് മരുന്ന് തളിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ശക്തമായ പനിയും സന്ധി വേദനയുമാണു രോഗലക്ഷണങ്ങള്‍.

വീടിന്റെ പരിസരങ്ങളില്‍ മലിനം ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്നും കൊതുകുകള്‍ ഉളള സ്ഥലങ്ങളില്‍ പുറത്തു സഞ്ചരിക്കുന്നവര്‍ ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.