You are Here : Home / USA News

കോഴ വിവാദം: വാദി പ്രതിയാവുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, November 13, 2014 10:28 hrs UTC

  
    

ഡാലസ്‌:ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശിനെതിരെ ധനമന്ത്രി കെ എം മാണി പത്ത്‌ കോടി രൂപ നഷ്ടപരിഹാരം നല്‌ക ണമെന്ന്‌ ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്‌ അയച്ചു. ബാറുകള്‍ തുറക്കാന്‍ പണം ആവശ്യപ്പെട്ടന്നെ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെയാണ്‌ മാണിയുടെ വക്കീല്‍ നോട്ടീസ്‌.അഡ്വക്കേറ്റ്‌ എസ്‌ ശ്രീകുമാര്‍ മുഖേനയാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചിരിയ്‌ക്കുന്നത്‌.

ഒരു കോടി രൂപയോളം മാണി കൈക്കൂലി വാങ്ങിയെന്നാണ്‌ ബിജു രമേഷിന്റെ ആരോപണം. ആദ്യം 15 ലക്ഷവും പിന്നീട്‌ 85 ലക്ഷവും കൊടുത്തുവെന്ന ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്‌കുകയാണ്‌.
മാണിയ്‌ക്കെതിരെയുള്ള ബിജുവിന്റെ ആരോപണത്തില്‍ പാര്‌ട്ടി യും മാണിയും പൂര്‌ണമായി നിഷേധിച്ചിരുന്നു. എന്നാല്‍ നിയമനടപടിയ്‌ക്ക്‌ മാണി തയ്യാറാകാതിരുന്നത്‌ സംശയങ്ങള്‌ക്ക്‌ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ബിജു രമേശിനെതിരെ മാണി വക്കീല്‍ നോട്ടീസ്‌ അയച്ചത്‌. വ്യാജ പ്രസ്‌താവന നടത്തിയ ബിജു മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും വക്കീല്‍ നോട്ടീസില്‍ ചേര്‍ത്തിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.