You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ശീഹായുടെ തിരുനാളും ജപമാല ആചരണവും

Text Size  

Story Dated: Wednesday, October 29, 2014 09:40 hrs UTC

        

ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാലയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാശ്ശീഹായുടെ തിരുനാളും ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സംയുക്തമായി ആചരിച്ചു. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും കാര്‍മികത്വം വഹിച്ചു. സഹകാര്‍മികരായി കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സിലര്‍ റവ.ഡോ സെബാസ്റ്റ്യന്‍ വേത്താനത്ത്‌, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി എന്നിവരും ചേര്‍ന്നു.

പരിശുദ്ധ ദൈവമാതാവിന്റെ സ്‌നേഹവും സംരക്ഷണവും വി. യൂദാശ്ശീഹാ വഴിയായി അനുഗ്രഹങ്ങളും ഏവര്‍ക്കും പ്രാപ്യമാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നതായി അങ്ങാടിയത്ത്‌ പിതാവ്‌ പറഞ്ഞു. ജീവന്‍ സംരക്ഷണ മാസമായി ആചരിക്കുന്ന ഒക്‌ടോബര്‍ മാസത്തില്‍ ഏവരേയും ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന ഓരോ ജീവന്റേയും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ പിതാവ്‌ ഏവരേയും ആഹ്വാനം ചെയ്‌തു. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പണവും, വി. യുദാശ്ശീഹായുടെ നൊവേനയും തിരുനാള്‍ പ്രാര്‍ത്ഥനകളും നടന്നു. സ്‌നേഹവിരുന്നോടെ സമാപിച്ച തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്നായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.