You are Here : Home / USA News

ന്യൂ യോർക്ക്‌ സെന്റ്‌ പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ 30th ആനുവേഴ്സറിയും , ക്നാനായ നൈറ്റും 2014 നവംബർ 29 ന് ...!!!

Text Size  

Story Dated: Wednesday, October 29, 2014 02:06 hrs UTC


അച്ചൻ കുഞ്ഞ് കോവൂർ 
( പ്രോഗ്രാം കോർഡിനേറ്റർ )
ന്യൂ യോർക്ക്‌ - അമേരിക്കയിലെ ക്നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും , തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂ യോർക്ക്‌ യോങ്കെഴ്സിലുള്ള സെന്റ്‌ പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ 30th ആനുവേഴ്സറിയും , ക്നാനായ നൈറ്റും 2014 നവംബർ 29 ശനിയാഴ്ച്ച വൈകിട്ട് കൃത്യം 5 മണിക്ക് ന്യൂ യോർക്കിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റ്റർ ഓഡീറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .
വിശിഷ്ടാഥിഥികൾ പങ്കെടുക്കുന്ന പൊതു മീറ്റിങ്ങിനു ശേഷം , മണിക്കുറുകൾ നീളുന്ന കലാസന്ധ്യ 
അരങ്ങേറും . ട്രയിസ്റ്റെയിറ്റ് ഏരിയായിലുള്ള എല്ലാ ക്നാനായ യാക്കോബായ പള്ളികളും പങ്കെടുക്കുന്ന 
ഈ സുവർണ്ണാവസരം ക്നാനായ സമുദായത്തിന്റെ സ്നേഹത്തിനും , ഒരുമക്കും, കൂട്ടായ പ്രവർത്തനത്തിനും 
ഒരിക്കൽ കൂടി കാരണമാകും . ഡാൻസ് , മ്യൂസിക്‌,ഗാനമേള ,സ്കിറ്റ് , എന്റർറ്റൈൻമെന്റ് ഗെയിംസ് ,ഫാഷൻ ഷോ തുടങ്ങിയ ഒട്ടേറെ കലാപരിപാടികൾക്ക് ഈ സന്ദർഭം സാക്ഷിയാകും . .ട്രയിസ്റ്റെയിറ്റ് ഏരിയായിലുള്ള എല്ലാ ക്നാനായ യാക്കോബായ പള്ളികളുടെയും കലാപരിപാടികൾ തത്സമയം ഉണ്ടായിരിക്കും .
കലാപരിപാടികളുമായി ബന്ധപ്പെട്ടു നടക്കുന്ന ചോദ്യോത്തര വേളയിൽ ,ഏറ്റവും കൂടുതൽ പോയിന്റു നേടുന്നവർക്ക് കോർഡിനേറ്റർ PRIZE ഉം നൽകുന്നതാണ് . വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ നവംബർ 29 ശനിയാഴ്ച്ച നടക്കുന്ന ആഘോഷങ്ങൾക്ക് വിരാമമിടും .
പിറ്റേ ദിവസ്സം , ഞായറാഴ്ച്ച വിശുദ്ധ മൂന്നിമ്മേൽ കുർബാന യോങ്കെഴ്സിലുള്ള സെന്റ്‌ പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയിൽ രാവിലെ കൃത്യം 9.30 നു പ്രഭാത പ്രാർഥനയോടെ ആരംഭിക്കും .
ഈ സുദിനത്തിന്റെ സ്മരണക്കായി പ്രസിദ്ധപ്പെടുത്തുന്ന സുവനീർ 2015 ഫെബ്രുവരിയിലേക്ക് പൂർത്തിയാകും . 
എല്ലാ ക്നാനായ മക്കളേയും ഈ കൂടിവരവിലേക്ക് സാദരം ഷണിക്കുന്നു ...
കൂടുതൽ വിവരങ്ങൾക്ക് ,
റവ. ഫാദർ ജേക്കബ് ഉള്ളാട്ടിൽ (വികാർ ) -
973-768-3392 
അച്ചൻ കുഞ്ഞ് കോവൂർ (പ്രോഗ്രാം കോർഡിനേറ്റർ) -
718- 757-7194
മോഹൻ ചിറയിൽ (സെക്രട്ടറി ) - 914-548-4606 
ബിജു പുതു വീട്ടിൽ (ട്രഷറാർ ) -
970 -402-5319 .

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.