You are Here : Home / USA News

സ്പീക്കര്‍ ജി.കാര്‍ത്തികേയന് മേയോ ക്‌ലിനിക്കില്‍ ചെക്കപ്പ് നടത്തി

Text Size  

Story Dated: Tuesday, October 28, 2014 09:55 hrs UTC

 - യു.എ നസീര്‍, ന്യുയോര്‍ക്ക്        

    

ന്യുയോര്‍ക്ക്: കേരള അസംബ്ലി സ്പീക്കര്‍ ജി.കാര്‍ത്തികേയന് ലിവര്‍ സംബന്ധമായ അസുഖത്തിന് പ്രശസ്തമായ റോച്ചസ്റ്ററിലെ (Rochester)'മോയോ' ക്‌ലിനിക്കില്‍ തിങ്കളാഴ്ച കാലത്ത് പ്രാരംഭ പരിശോധനകള്‍ നടത്തി. നാളെ ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ടോണി വിന്‍ഡ് ബാങ്ക് (Tony Winde bank)ഉം, ബുധനാഴ്ച പ്രശ്‌സത ലിവര്‍ ഡിസീസ് സപ്‌ഷ്യെലിസ്റ്റ് ഡോ. പാട്രിക് കാനാത്ത് (Dr. Patrik Kanath) പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ രോഗനിര്‍ണയം പൂര്‍ണ്ണമാകൂ.

ഭാര്യയൂം മകനും കൂടാതെ ഉറ്റ സുഹൃത്തും കേരള ആഭ്യന്തരമന്ത്രിയുമായ ശ്രീ.രമേശ് ചെന്നിത്തലയും വിജയ് ഹരിയും സ്പീക്കര്‍ ജി.കാര്‍ത്തിേകയനൊപ്പമുണ്ട്.

ഡോ. അനിരുദ്ധന്‍, ഡോ.നരേന്ദ്രകുമാര്‍, ഡോ.രശ്രീകുമാര്‍ നായര്‍, ഡോ.കാര്‍ത്തികഘോഷ്, അനിത ഘോഷ്, മനുനായറ, -െലിക്‌സ് സൈമണ്‍, വി.ടി നജീബ് വിശ്വനാഥ മേനോന്‍, ഹുഡ്‌നി നസീര്‍ എന്നിവര്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയനെയും രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.