You are Here : Home / USA News

കുടുംബ സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Tuesday, October 28, 2014 09:53 hrs UTC

   - മോഹന്‍ വര്‍ഗീസ്‌        


ഡാളസ്‌ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ഇടവകയില്‍ വെച്ച്‌ നടത്തപ്പെടുന്ന കുടുംബ സമ്മേളനത്തിന്റെ ആവശ്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനും രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ക്കുമായി swrfamilyconference.org എന്ന വിലാസത്തിലുള്ള ഒരു വെബ്‌സൈറ്റ്‌ ഇടവക വികാരി ഫാ. ജോസഫ്‌ നെടുമാന്‍കുഴിയില്‍ ഉദ്‌ഘാടനം ചെയ്‌തു.

ബിജു കുര്യന്‍ ജനറല്‍ കോര്‍ഡിനേറ്ററായ കമ്മിറ്റിയില്‍ മോന്‍സി ജോര്‍ജ്‌ സെക്രട്ടറിയായും, ഫ്രാന്‍സീസ്‌ ജോര്‍ജ്‌ ട്രഷററായും പ്രവര്‍ത്തിക്കുന്നു. വെബ്‌സൈറ്റിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത്‌ ഇടവകാംഗമായ ബെന്‍ ബേബിയാണ്‌.

പ്രസ്‌തുത സമ്മേളനത്തില്‍ വെബ്‌സൈറ്റിന്റെ ഗുണത്തെപ്പറ്റിയും സൗകര്യങ്ങളെക്കുറിച്ചും ബഹു. ഇടവക വികാരി ഫാ. ജോസഫ്‌ നെടുമാന്‍കുഴിയില്‍ വിവരിച്ചു. ഈ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ രജിസ്‌ട്രേഷന്‍ നടപടികളും മറ്റും കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്ന്‌ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.