You are Here : Home / USA News

മലയാളി ഫാര്‍മസിസ്റ്റിനെ കൊലപ്പെടുത്തിയതു ജോര്‍ജ് വളളിക്കാപ്പിലാണെന്ന് സ്ഥിരീകരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 24, 2014 10:35 hrs UTC


ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ ബെന്‍ റ്റോബ് ആശുപത്രി ഫാര്‍മസിസ്റ്റിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അതേ ഫാര്‍മസിയില്‍ ടെക്കായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് വളളിക്കാപ്പിലാണെന്ന ഹാരിസ് മെഡിക്കല്‍ എക്സാമിനറെ ഉദ്ധരിച്ചു ഹൂസ്റ്റണ്‍  പൊലീസ് വക്താവ് ജോണ്‍ കാനന്‍ പറഞ്ഞു. വനിതാ ഫാര്‍മസിസ്റ്റിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പൊലീസ് വിസമ്മതിച്ചു.

കോട്ടയം ഈരാറ്റുപേട്ട തീക്കോയി വളളിക്കാപ്പില്‍ കുടുംബാംഗമായ ജോര്‍ജ് തോമസ് (58) പത്തു വര്‍ഷത്തിലധികമായി ഇവിടെ ഫാര്‍മസി ടെക്കായി പ്രവര്‍ത്തിക്കുന്നു. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫെറോന കാത്തലിക് ചര്‍ച്ച്  ഇടവകാംഗമാണ്.

കൊല്ലപ്പെട്ട ഫാര്‍മസിസ്റ്റുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായും ഇതു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരാശയും പകയുമാണ് ജോര്‍ജിനെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും തെളിയുന്നതെന്ന് പൊലീസ് വക്താവ് ജോണ്‍ കാനന്‍ പറഞ്ഞു.

ഈ വര്‍ഷം മേയ് ആദ്യം കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഇതിനു സമാനമായ ഒരു സംഭവം നടന്നിരുന്നു. പ്രേമാഭ്യര്‍ത്ഥന നിരസിച്ച  സ്ത്രീയോടു പ്രതികാരം തീര്‍ക്കുന്നതിന് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം തോക്കു ധാരി എലിയറ്റ് റോജര്‍ സ്വയം നിറയൊഴിച്ചു  ആത്മഹത്യ ചെയ്യുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാകുമ്പോള്‍ യഥാസമയം കാര്യങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുവാന്‍ താമിക്കുന്നതാണ് ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ഫാമിലി ക്രൈസിഡ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ജൂഡി കോക്സ് പറഞ്ഞു. സ്ത്രീകളോടു പുരുഷന്മാരും പുരുഷന്മാരോടു സ്ത്രീകളും എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു മനസിലാക്കുന്നതിനുളള പഠന ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും ജൂഡി പറഞ്ഞു.

മരിച്ച ഫാര്‍മസിസ്റ്റിന്‍െറ പേര് വ്യാഴാഴ്ച ഓട്ടോപ്സി നടത്തിയതിനുശേഷമേ വെളിപ്പെടുത്തുകയുളളൂ എന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.