You are Here : Home / USA News

സംഗീത സപര്യയുടെ മുപ്പത്തിനാലാം വര്‍ഷത്തില്‍ ഉണ്ണിമേനോന്‍ ജയറാമിനോടൊപ്പം അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 21, 2014 08:23 hrs UTC

ഷിക്കാഗോ: മുപ്പത്തിനാലാം വര്‍ഷത്തിലെത്തുന്ന ഗായകന്‍ ഉണ്ണിമേനോന്റെ സംഗീത സപര്യ അമേരിക്കയിലെ ആസ്വാദകരുടെ കാതില്‍ തേന്‍മഴയായി പെയ്‌തിറങ്ങാന്‍ ഒരുങ്ങുന്നു. യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും സംയുക്തമായി ഒരുക്കുന്ന ജയറാം ഷോ 2015 എന്ന മെഗാഷോയുടെ ഭാഗമായാണ്‌ ഉണ്ണിമേനോന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ മുന്നില്‍ എത്തുന്നത്‌. 

1981ല്‍ മുന്നേറ്റം സിനിമയിലെ വളകിലുക്കം.. എന്ന ഹിറ്റ്‌ ഗാനത്തിലൂടെയാണ്‌ ഉണ്ണിമേനോന്‍ പിന്നണിഗായകനാവുന്നത്‌. തുടര്‍ന്ന്‌ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഓളങ്ങള്‍ താളം തുള്ളുമ്പോള്‍.. ഏതോ ജന്മ കല്‍പനയില്‍ .. പൂക്കാലം വന്നു പൂക്കാലം... ചന്ദനക്കുറിയുമായ്‌ സുകൃതവനിയില്‍... തൊഴുതു മടങ്ങും സന്ധ്യയും ഏതോ... തുടങ്ങി തമിഴ്‌,തെലുങ്ക്‌,മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലായി 500 ല്‍ പരം ഗാനങ്ങള്‍ ഉണ്ണിമേനോന്റേതായി ആസ്വാദകരുടെ കാതില്‍വന്നു നിറഞ്ഞു. ഒരു ചെമ്പനീര്‍ പൂവിറുത്തു...ഓംകാരം ശംഖില്‍ ചെരുമ്പോള്‍... ബ്യൂട്ടിഫുളിലെ മഴനീര്‍ തുള്ളികള്‍.. സ്‌പിരിറ്റിലെ മരണമെത്തുമ്പോള്‍.. തുടങ്ങി എല്ലാവരും ഹൃദയത്തിലേറ്റുന്ന ഗാനങ്ങളുമായി പുതിയ കാലത്തും വേറിട്ട ശബ്ദമായി ഉണ്ണിമേനോന്‍ നില്‍ക്കുന്നു. ദക്ഷിണ ഇന്ത്യയിലെ മികച്ച വോയിസ്‌ എന്ന്‌ എ.ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ച ഉണ്ണിമേനോന്‍ തമിഴിലും തെലുങ്കിലും നിറയെ ഹിറ്റുകളും മികച്ച ഗായകന്‍ എന്നാ ഖ്യാതിയും നേടി. റോജ എന്ന സിനിമയിലൂടെ പുതുവെള്ളൈമഴൈ, കണ്ണുക്‌ മയ്യഴക്‌ തുടങ്ങി എണ്ണം പറഞ്ഞ ഗാനങ്ങള്‍ ഉണ്ണിമേനോന്റേതായി പുറത്തുവന്നു. രണ്ട്‌ തവണ തമിഴ്‌നാട്‌ സംസ്ഥാന അവാര്‍ഡ്‌ നല്‍കി ആദരിയ്‌കുകയുണ്ടായി. 

ജയറാം, ഉണ്ണിമേനോന്‍ തുടങ്ങി പതിനേഴോളം പ്രശസ്‌ത കലാകാരന്മാര്‍ അണിനിരക്കുന്ന ഈ താരസംഗമത്തിന്റെ പ്രധാന ആകര്‍ഷണം പ്രസിദ്ധ തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ സാന്നിധ്യമാണ്‌. രമേഷ്‌ പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ (ബഡായി ബംഗ്ലാവ്‌ ഫെയിം), ഹരിശ്രീ യൂസുഫ്‌, സാജു നവോദയ (പാഷാണം ഷാജി / വെള്ളി മൂങ്ങ ഫെയിം), ബാലതാരമായും നടനായും പ്രശസ്‌തനായ വിഷ്‌ണു, ബിപിന്‍ (മനോരമ കോമഡി ഫെസ്റ്റിവല്‍ ഫെയിം) എന്നിവര്‍ ഒരുക്കുന്ന അവതരണത്തിലും പ്രമേയത്തിലും പുതുമകളുള്ള കോമഡിയും, പ്രിയാമണിയോടൊപ്പം നര്‍ത്തകിയും ടെലിവിഷന്‍ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകന്‍ ശ്രീജിത്‌ എന്നിവര്‌ ഒരുക്കുന്ന നൃത്ത രംഗങ്ങളും ഈ ഷോ യെ സമ്പന്നമാക്കും .ശ്രിംഗാരവേലന്‍ സിനിമയിലെ മിന്നാ മിനുങ്ങിന്‍ വെട്ടം.. അടക്കം നിരവധി ഹിറ്റ്‌ സിനിമാഗാനങ്ങളുടെ പിന്നണി ഗായികയും, ടെലിവിഷന്‍ അവതാരികയായി പ്രേക്ഷകര്‍ക്ക്‌ സുപരിചിതയും ആയ ഡെല്‍സി ഉണ്ണി മേനോനൊടൊപ്പം പാടാന്‍ എത്തുന്നു 

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ ജയറാം, പ്രിയാമണി, ഉണ്ണിമേനോന്‍ എന്നിവരുടെ താര സാന്നിധ്യം മലയാളികളെ കൂടാതെ ഒരു വിഭാഗം തമിഴ്‌ പ്രേക്ഷകരെയും ആകര്‍ഷിക്കും.

സൂപ്പര്‍ മെഗാഷോകളുടെ അവിഭാജ്യഘടകമായ നാദിര്‍ഷാ ആണ്‌ ഈ സ്‌റ്റേജ്‌ ഷോ സംവിധാനം ചെയ്യുന്നത്‌. പതിവ്‌ രീതികളില്‍ നിന്നും വ്യത്യസ്‌തമായി സിനിമാ തിരക്കഥാകൃത്തുകള്‍ (വിഷ്‌ണു, ബിപിന്‍) ഒരുക്കുന്ന പുതുമയുള്ള സ്‌ക്രിപ്‌റ്റും, രമേഷ്‌ പിഷാരടി ഒരുക്കുന്ന പ്രേക്ഷകരുമായി സംവദിക്കുന്ന അവതരണ രീതിയും ഈ ഷോയുടെ പ്രത്യേകതകളാണ്‌. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടൊപ്പം നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മധു കീബോര്‍ഡും, അനില്‍ കുമ്പനാട്‌ ശബ്‌ദനിയന്ത്രണവും കൈകാര്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു സെബാസ്റ്റ്യന്‍ (+1 956 789 6869), ശ്രീജിത്ത്‌ റാം (+1 281 788 1849), ഡോ. സഖറിയാ തോമസ്‌ (ഷൈജു), ജിജോ കാവനാല്‍, ജോണി മക്കോറ, ഡയസ്‌ ദാമോദരന്‍, ഡോ. ഫ്രീമു വര്‍ഗീസ്‌. 

http://JAYARAMSHOW2015.us ,  http://facebook.com/MalayalamStageShowUSA

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.