You are Here : Home / USA News

സ്ഥാനാര്‍ത്ഥികളുമായി തിരഞ്ഞെടുപ്പ് സംവാദത്തിന് വേദിയൊരുങ്ങുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 18, 2014 11:24 hrs UTC


മയാമി. നവംബര്‍ നാലിനു നടക്കുന്ന ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ ഉയര്‍ന്നു മുഴങ്ങുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ആരു ഭരിക്കുമെന്ന് വിധിയെഴുതുന്നത് സൌത്ത് ഫ്ളോറിഡയിലെ രണ്ട് കൌണ്ടികള്‍ തന്നെയായിരിക്കും.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഡ് വോട്ടര്‍മാരുള്ള ബ്രോവാര്‍ഡ് കൌണ്ട ിയും, തൊട്ടടുത്തുള്ള മയാമി ഡേയിസ് കൌണ്ടിയുമായിരിക്കുമെന്ന് സംശയമില്ല. അതുകൊണ്ട ുതന്നെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ചാര്‍ലി ക്രിസ്റ്റും അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഷെല്‍ഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഗവര്‍ണറുമായ റിസ്ക് സ്കോട്ടും, പാര്‍ട്ടി അണികളും ശക്തമായ പ്രചാരണ പരിപാടികളോടെ സൌത്ത് ഫ്ളോറിഡയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

അറ്റോര്‍ണി ജനറലായി മത്സരിക്കുന്ന ജോര്‍ജ് ഷെല്‍ഡന്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു.

ജോര്‍ജ് ഷെല്‍ഡന്‍  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി 19-ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഡേവി നഗരത്തിലുള്ള ലോഗ്ലെയിക് റാഞ്ചസിലുള്ള (ഘീിഴ ഘമസല ഞമിരവല 10511. ഘീില ടമൃേ ജഹമരല, ഉമ്ല 33328) കമ്യൂണിറ്റി സെന്ററില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ട ി മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നടത്തും.

അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികളുമായി പരിചയപ്പെടുന്നതിനും രാഷ്ട്രീയ സംവാദം നടത്തുന്നതിനുമായി ഈ വേദി ഉപകരിക്കും.

ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനശക്തിയായി വളര്‍ന്നുവരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും, അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് സംവാദ മീറ്റിങ് മാറ്റണമെന്ന് ഏവരോടും സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.