You are Here : Home / USA News

തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 16, 2014 11:01 hrs UTC

ന്യൂയോര്‍ക്ക്‌: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്‌) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്‌) സ്ഥാപകനും, അന്താരാഷ്‌ട്ര സുവിശേഷകനും, ലോകരാജ്യങ്ങളുടെ ഉണര്‍വ്വിനായി ദൈവം ഈ നൂറ്റാണ്ടില്‍ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ന്യൂയോര്‍ക്കില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ഒക്‌ടോബര്‍ 19-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ന്യൂയോര്‍ക്കിലെ ഫെയര്‍ഫാക്‌സ്‌ സ്‌ട്രീറ്റില്‍ (1824 ഫെയര്‍ഫാക്‌സ്‌ സ്‌ട്രീറ്റ്‌, എല്‍മോണ്ട്‌, ന്യൂയോര്‍ക്ക്‌-11003) നടക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്‌ സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. രോഗികള്‍ക്കും വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്‌.

 

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്‌ട്ര ക്രൈസ്‌തവ സമ്മേളനത്തിലെ പ്രധാന പ്രാസംഗീകരില്‍ ഒരാളായ ഡോ. മാത്യു കുരുവിള, വിശുദ്ധ നഗരമായ യെരുശലേം പട്ടണത്തില്‍ ഇരുനൂറില്‍പ്പരം ലോകരാജ്യങ്ങള്‍ പങ്കെടുത്ത യെരുശലേം പ്രെയര്‍ കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗീകരിലൊരാളാണ്‌. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, വിവിധ ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവടങ്ങളിലായി അനേകം ലോക്കല്‍ സഭകളുള്ള ഹെവന്‍ലി ഫീസ്റ്റിനു കഴിഞ്ഞ 17 വര്‍ഷത്തിലധികമായി തങ്കു ബ്രദര്‍ ശക്തമായ ആത്മീയ നേതൃത്വം നല്‍കുന്നു.

1997-ല്‍ ക്രിസ്‌തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്തം ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനായോഗമാണ്‌, കഴിഞ്ഞ 17 വര്‍ഷത്തിലധികമായി കേരളത്തിലും, ലോകരാജ്യങ്ങളിലും പടര്‍ന്നുപന്തലിച്ച സ്വര്‍ഗ്ഗീയ വിരുന്ന്‌ സഭയായി മാറിയത്‌. ദൈവത്തിന്റെ കവിഞ്ഞൊഴുകുന്ന കൃപമാത്രമാണ്‌ ഈ വളര്‍ച്ചയുടെ രഹസ്യമെന്ന്‌ തങ്കു ബ്രദറും അദ്ദേഹത്തോട്‌ ചേര്‍ന്ന്‌ നേതൃത്വം നല്‍കുന്ന തോമസുകുട്ടി ബ്രദറും ശക്തമായി വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ ജിജി (516 200 3229).

വെബ്‌: www.theheavenlyfeast.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.