You are Here : Home / USA News

അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ വി. യുദാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Thursday, October 16, 2014 09:27 hrs UTC

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ വി. യൂദാശ്ശീഹായുടെ തിരുനാളും, കൊന്ത പത്തിന്റെ സമാപനവും ആഘോഷിക്കുകയുണ്ടായി.

ഒക്‌ടോബര്‍ 11,12 തീയതികളിലാണ്‌ തിരുനാള്‍ ആഘോഷിച്ചത്‌. പതിനൊന്നാം തീയതി വൈകുന്നേരം 6 മണിക്ക്‌ കൊടിയേറ്റവും ദിവ്യബലിയും നൊവേനയും കൊന്തനമസ്‌കാരവും നടത്തപ്പെട്ടു. അസോസിയേഷന്‍ തയാറാക്കിയ സ്‌നേഹവരുന്നും കലാപരിപാടികളും ഉണ്ടായിരുന്നു.

12-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഇടവക വികാരി ഫാ. ഡൊമിനിക്‌ മഠത്തില്‍കളത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി നടത്തപ്പെട്ടു. ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടത്തപ്പെടുകയുണ്ടായി.

തിരുനാളിന്റെ പ്രസുദേന്തി മാത്യു സൈമണ്‍, ലൈസാമ്മ വാഴക്കാലായില്‍ ആയിരുന്നു. പ്രസുദേന്തി മാത്യു, ലൈസാമ്മ വാഴക്കാലായില്‍ തയാറാക്കിയ സ്‌നേഹവിരുന്നോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ തിരശീല വീണു. സാജു വട്ടക്കുന്നത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.